Image Courtesy: ZTE
സെഡ് ടി ഇ (ZTE) യുടെ പുതിയ സ്മാര്‍ട്‌ഫോണിന്റെ വരവ് സാങ്കേതിക വിദ്യാ രംഗത്ത് ഒരു ഓളം സൃഷ്ടിക്കുകയാണ്. ആക്‌സണ്‍ 20 5ജി എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിനടയില്‍ മറഞ്ഞിരിക്കുന്ന സെല്‍ഫി ക്യാമറയുമായി വിപണിയിലെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആയാണ് അറിയപ്പെടുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ഫോണ്‍ പുറത്തിറക്കുന്നത്. ഈ പുതിയ സെഡ് ടി ഇ ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
കറുപ്പ്, പിങ്ക്, സ്വര്‍ണം, ഇളം നീല എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുകയെന്ന് ഔദ്യോഗിക ടീസറുകള്‍ വ്യക്തമാക്കുന്നു. ഫോണിന് പിന്നില്‍ ഇടത് ഭാഗത്തായി ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂള്‍ ആണുള്ളത്.
ഇതില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ 8 മെഗാപിക്‌സല്‍, രണ്ട് മെഗാപിക്‌സലിന്റെ രണ്ട് സെന്‍സറുകള്‍, സെല്‍ഫിയ്ക്കായി 32 മെഗാപിക്‌സല്‍ ക്യാമറ (സ്‌ക്രീനിന് അടിയില്‍)
ഫോണിന് 6.92 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷന്‍ സ്‌ക്രീന്‍ ആണുണ്ടാവുകയെന്നാണ് പറയപ്പെടുന്നത്. അമോലെഡ് പാനലായിരിക്കും ഇതിന്. സെല്‍ഫി ക്യാമറയെ കൂടാതെ ഫിംഗര്‍പ്രിന്റ് സ്‌കാനറും സ്‌ക്രീനില്‍ തന്നെയായിരിക്കും.
സെഡ് ടി ഇ ആക്‌സണ്‍ 20 5ജിയില്‍ 12 ജിബി വരെ റാം ശേഷിയുണ്ടാകുമെന്നും ഒരു 2.4 GHz ഒക്ടാകോര്‍ പ്രൊസസര്‍ ആയിരിക്കും ഫോണിലുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 765ജി ചിപ്പ് ആയിരിക്കുമെന്നും കരുതുന്നു. 4020 എംഎഎച്ച് ബാറ്ററിയായിരിക്കും ഫോണിന് ഊര്‍ജം പകരുക.
Content Highlights: ZTE worlds first under screen camera smartphone axon 20 5G
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..