ഷാവോമി എംഐ 10 5ജി ഇന്ത്യന്‍ വിപണിയിലെത്തി; വിലയും, സവിശേഷതകളും അറിയാം


ചൈനയില്‍ അവതരിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ എംഐ പരമ്പര സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നത്.

-

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പല തവണ വൈകിയെങ്കിലും ഒടുവില്‍ ഷാവോമിയുടെ എംഐ 10 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയില്‍ അവതരിപ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ എംഐ പരമ്പര സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തുന്നത്.

2016 ഏപ്രിലില്‍ എംഐ 5 അവതരിപ്പിച്ചതിന് ശേഷം എംഐ ബ്രാന്റില്‍ ഷാവോമി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ പ്രീമിയം സ്മാര്‍ട്‌ഫോണാണ് എംഐ10 5ജി. രണ്ട് സ്റ്റോറേജ് മോഡലുകളും രണ്ട് വ്യത്യസ്ത നിറങ്ങളിലുമാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക.

സവിശേഷതകള്‍

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 3ഡി കര്‍വ്ഡ് ഇ3 അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 10 5ജി യ്ക്കുള്ളത്, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഫോണ്‍ ആണിത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ആണ് ഫോണില്‍.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ എട്ട് ജിബിയുടെ എല്‍പിഡിഡിആര്‍5 റാം ഉണ്ട്. ഫോണിന്റെ താപനില നിയന്ത്രിക്കാന്‍ ലിക്വിഡ് കൂള്‍ 2.0 വേപ്പര്‍ ചേമ്പര്‍, ആറ് തട്ടുള്ള ഗ്രൈഫൈറ്റ് പാളി, ഗ്രാഫീന്‍ പ്രതലം എന്നിവ ഫോണിനുണ്ട്.

108 എംപി ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണിതില്‍. 13 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും രണ്ട് മെഗാപിക്‌സലിന്റെ രണ്ട് സെന്‍സറുകളും ഇതിലുള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി 20 എംപി ക്യാമറയാണുള്ളത്.

128 ജിബി, 256 ജിബി സ്റ്റോറേജ് വാരിയന്റുകളുള്ള ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാനാവും. 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് വി5.1, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി കണക്റ്റിവിറ്റി സൗകര്യങ്ങളും എംഐ 10 5ജിയില്‍ ലഭിക്കും.

4780 എംഎഎച്ച് ബാറ്ററിയുള്ള എംഐ 10 5ജി ഫോണില്‍ 30 വാട്ട് അതിവേഗ വയേര്‍ഡ്/വയര്‍ലെസ് ചാര്‍ജിങും, 10 വാട്ട് റിവേഴ്‌സ് ചാര്‍ജിങും സാധ്യമാണ്.

49,999 രൂപയാണ് എംഐ10 5ജിയുടെ 128 ജിബി പതിപ്പിന് വില. 256 ജിബി പതിപ്പിന് 54,999 രൂപയാണ് വില. കോറല്‍ ഗ്രീന്‍, ട്വിലൈറ്റ് േ്രഗ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ആമസോണ്‍, എംഐ.കോം എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങാം. ഓഫ്‌ലൈന്‍ റീടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാവും. മെയ് എട്ട് മുതല്‍ ഫോണിന്റെ വില്‍പന ആരംഭിച്ചിട്ടുണ്ട്.

Content Highlights: Xioami MI10 5g premium smartphone launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented