-
ഷാവോമിയുടെ റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്‌ഫോണിന്റെ വില്‍പന ഇന്ന് മുതല്‍ ആരംഭിക്കും. പതിവില്‍ നിന്നും വിപരീതമായി പുതിയ സ്‌ക്വയര്‍ ക്യാമറ മോഡ്യൂള്‍ ആണ് ഈ ഫോണിന്റെ സവിശേഷത. പഞ്ച് ഹോള്‍ ക്യാമറ സെല്‍ഫിയ്ക്ക് വേണ്ടിയും നല്‍കിയിരിക്കുന്നു. ഇതിനേക്കാള്‍ അല്‍പ്പം കൂടിയ സൗകര്യങ്ങളുമായി റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്നൊരു പതിപ്പും ഷാവോമി പുറത്തിറക്കിയിട്ടുണ്ട്.
ഫോണിന്റെ സവിശേഷതകള്‍
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക്. പിന്നില്‍ ക്വാഡ് റിയര്‍ ക്യാമറ സംവിധാനവും മുന്നില്‍ ഒരു പഞ്ച് ഹോള്‍ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. സ്‌ക്രീനിനും പിന്നിലുള്ള ക്യാമറ മോഡ്യൂളിനും ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. പോകോ എക്‌സ് 2, റിയല്‍മി 6 പരമ്പര ഫോണുകളെ പോലെ ഒരു വശത്തായാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രൊസസര്‍ ശക്തിപകരുന്ന ഫോണിന് നാല് ജിബി, ആറ് ജിബി റാം പതിപ്പുകളും യഥാക്രമം 64 ജിബി, 128 ജിബി സ്റ്റോറേജും ഉണ്ട്. ശേഖരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിനുണ്ട്.
പിന്‍ഭാഗത്ത് മുകളില്‍ മധ്യത്തിലായി അല്‍പം തള്ളി നില്‍ക്കും വിധമാണ് ക്വാഡ് ക്യാമറ മോഡ്യൂള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 48 മെഗാപിക്‌സല്‍ സെന്‍സര്‍ പ്രധാന ക്യാമറയായി വരുന്നു. ഒപ്പം എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മാക്രോ ക്യാമറ, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവയും റിയര്‍ ക്യാമറ മോഡ്യൂളില്‍ ഉള്‍പ്പെടുന്നു. 16 എംപി സെന്‍സര്‍ ആണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത്.
5020 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 4ജി വോള്‍ഡി, നാവിക്, ജിപിഎസ്, ഡ്യുവല്‍ സിം സ്ലോഡ്ഡ്, വൈഫൈ, ബ്ലൂടൂത്ത് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുണ്ടാവും.
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 സ്‌കിന്‍ ആണ് ഫോണിലുള്ളത്. ഒറോറ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, ഇന്റര്‍സ്‌റ്റെല്ലര്‍ ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.
റെഡ്മി നോട്ട് 9 പ്രോയുടെ നാല് ജിബി റാം+ 64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില, 16999 രൂപയാണ് ആറ് ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന് വില. ആമസോണിലും എംഐ. കോമിലുമാണ് ഫോണ്‍ വില്‍പനയ്ക്കുള്ളത്.
Content Highlights: xiaomi redmi note 9 pro sale started amazon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..