-
റെഡ്മി 10 എക്‌സ് 5ജി, റെഡ്മി 10 എക്‌സ് പ്രോ 5ജി സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. മീഡിയാടെക് ഡൈമെന്‍സിറ്റി 82 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണിത്. 4520 എംഎഎച്ച് ബാറ്ററിയുണ്ട്.
റെഡ്മി 10 എക്‌സ് 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും 10 എക്‌സ് പ്രോ 5ജിയില്‍ ക്വാഡ് റിയര്‍ ക്യാമറയുമാണുള്ളത്. ഡ്യുവല്‍ ബാന്‍ഡ് 5ജി പിന്തുണയ്ക്കുന്ന ഫോണില്‍ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സറാണുള്ളത്.
റെഡ്മി 10 എക്‌സ് 5 ജിയുടെ 6 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ചൈനയില്‍ 1,599 യുവാന്‍ (ഏകദേശം 16,900 രൂപ) ആണ് വില. 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 1,799 യുവാന്‍ (ഏകദേശം 19,100 രൂപ), 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 2,099 യുവാന്‍ (ഏകദേശം 22,200 രൂപ), 8 ജിബി + 256 ജിബി മോഡലിന് 2,399 യുവാന്‍ (ഏകദേശം 25,400 രൂപ).എന്നിങ്ങനെയാണ് വില.
റെഡ്മി 10 എക്‌സ് പ്രോ 5 ജിയുടെ 8 ജിബി + 256 ജിബി മോഡലിന് 2,299 യുവാന്‍ (ഏകദേശം 24,800 രൂപ), 8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 2,599 യുവാന്‍ (ഏകദേശം 25,500 രൂപ) എന്നിങ്ങനെ വിലയുണ്ട്. ഫോണുകള്‍ നീല, വയലറ്റ്, സ്വര്‍ണ നിറങ്ങളില്‍ വില്‍പനയ്‌ക്കെത്തും.റെഡ്മി 10 എക്‌സ് ജൂണ്‍ 1 മുതല്‍ വില്‍പ്പനയ്ക്കെത്തും, റെഡ്മി 10 എക്‌സ് പ്രോ ജൂണ്‍ 5 മുതല്‍ വില്‍പ്പനയ്ക്കെത്തും.
റെഡ്മി 10 എക്‌സ് 4 ജി മോഡല്‍ ചൈനീസ് വിപണിയില്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഇതിന്റെ 4 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 999 യുവാന്‍ (ഏകദേശം 10,500 രൂപ), 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 1,199 യുവാന്‍ (ഏകദേശം 12,700 രൂപ) എന്നിങ്ങനെയാണ് വില.
റെഡ്മി 10 എക്‌സ് 5ജിയിലെ ട്രിപ്പിള്‍ ക്യാമറയില്‍ 48 എംപിയുടെ പ്രധാന ക്യാമറ, എട്ട് എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്ര്യാമറ, അഞ്ച് മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി 16 എംപി സെന്‍സറും നല്‍കിയിരിക്കുന്നു.
അതേസമയം റെഡ്മി 10 എക്‌സ് പ്രോ 5ജിയില്‍ പുറകില്‍ നാല് ക്യാമറകളുണ്ട്. അതില്‍ 48 എംപി പ്രധാന സെന്‍സര്‍, 3x ഒപ്റ്റിക്കല്‍ സൂം, 5എക്‌സ് ഹൈബ്രിഡ് സൂം, 30 എക്‌സ് ഡിജിറ്റല്‍ സൂം എന്നിവ പിന്തുണയ്ക്കുന്ന എട്ട് മെഗാപിക്‌സലിന്റെ ടെലിഫോട്ടോ സെന്‍സര്‍, എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്ക വേണ്ടി 20 എംപി ക്യാമറയാണുള്ളത്.
4520 എംഎഎച്ച് ബാറ്ററിയാണ് ഇരുഫോണുകള്‍ക്കുമുള്ളത്. എന്നാല്‍ റെഡ്മി 10 എക്‌സ് 5ജിയില്‍ 22.5 വാട്ട് അതിവേഗചാര്‍ജിങ് സൗകര്യം ലഭിക്കുമ്പോള്‍ 10 എക്‌സ് പ്രോ 5ജിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് ലഭിക്കും.
Content Highlights: xiaomi redmi 10x 5G redmi 10x Pro 5G launched in China
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..