-
കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോകോയുടെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ പോകോ എക്‌സ്2 വിപണിയിലെത്തി. ക്വാഡ് റിയര്‍ ക്യാമറയും, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ ഡിസ്‌പ്ലേയുമായാണ് ഫോണ്‍ അവതരിപ്പിച്ചിപിക്കുന്നത്. 15,999 രൂപയിലാണ് പോകോ എക്‌സ്2 ന്റെ വില ആരംഭിക്കുന്നത്.
റെഡ്മി കെ30 4ജി സ്മാര്‍ട്‌ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പാണിത്. ഫെബ്രുവരി 11 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും. മൊബൈല്‍ ഗെയിമര്‍മാരെ ലക്ഷ്യമിട്ടാണ് പോകോ എക്‌സ് 2 സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസറാണ് ഇതിന് ശക്തിപകരുക. ഒപ്പം മികച്ച റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും നല്‍കിയിരിക്കുന്നു.
ക്വാഡ് റിയര്‍ ക്യാമറയെ കൂടാതെ ഡ്യുവല്‍ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. 27 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്. 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിന്. ത്രിഡി കര്‍വ്ഡ് ബാക്കിന് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5സംരക്ഷണവുമുണ്ട്. റിയല്‍മി എക്‌സ്2, വിവോ എസ്1 പ്രോ തുടങ്ങിയ ഫോണുകളെ ലക്ഷ്യമിട്ടാണ് പോകോ എക്‌സ് 2 എത്തിയിരിക്കുന്നത്.
ആറ് ജിബി റാം -64 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപയാണ് വില. ആറ് ജിബി റാം - 128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയും, എട്ട് ജിബി റാം -256 ജിബി സ്റ്റോറേജ് പതിപ്പിന് 19,999 രൂപയുമാണ് വില. അറ്റ്‌ലാന്റിസ് ബ്ലൂ, മാട്രിക്‌സ് പര്‍പ്പിള്‍, ഫീനിക്‌സ് റെഡ് എന്നീ കളര്‍ ഓപ്ഷനുകളുണ്ട്.
ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ എംഐയുഐ 11 ആണ് ഫോണിലുള്ളത്. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730ജി പ്രൊസസര്‍, അഡ്രിനോ 618 ഗ്രാഫിക്‌സ് പ്രൊസസര്‍ എന്നിവ പോകോ എക്‌സ്2 വിനുണ്ട്.
ക്വാഡ് റിയര്‍ ക്യാമറയില്‍ 64 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ് 686 സെന്‍സറാണ് ആദ്യത്തേത്. ഇത് കൂടാതെ എട്ട് എംപി അള്‍ട്രാ വൈഡ് ലെന്‍സ്, രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ലെന്‍സ്, രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ സെല്‍ഫി ക്യാമറയില്‍ 20 മെഗാപിക്‌സലിന്റെ സെന്‍സറും രണ്ട് മെഗാപിക്‌സലിന്റെ സെന്‍സറും ഉള്‍പ്പെടുന്നു.
വ്‌ലോഗ് മോഡ്, 960 എഫ്പിഎസ് സ്ലോമോഷന്‍ വീഡിയോ, 4കെ വീഡിയോ, സൗകര്യങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ്. സെല്‍ഫി ക്യാമറയില്‍ പനോരമ സെല്‍ഫി മോഡ്, എഐ ഫേസ് ഡിസ്റ്റോര്‍ഷന്‍ കറക്ഷന്‍, എഐ ബ്യൂട്ടിഫൈ, എഐ പോര്‍ട്രെറ്റ് മോഡ്, മൂവി തുടങ്ങിയ ഓപ്ഷനുകളും ലഭ്യമാകും.
2018 ല്‍ ഷാവോമിയുടെ ഉപബ്രാന്റായി തുടക്കമിട്ട പോകോ ആദ്യ ഫോണായ പോകോ എഫ് വണ്‍ അവതരിപ്പിച്ചതിന് ശേഷം വിപണിയില്‍ സജീവമായിരുന്നില്ല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ഷാവോമിയില്‍ നിന്നും വേറിട്ട് ഇന്ത്യയില്‍ സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പോകോ എഫ് വണിന് ശേഷം അടുത്ത ഫോണ്‍ പോകോ എഫ്2 ആണെന്നായിരുന്നു അഭ്യൂഹങ്ങള്‍.
Content HIghlights: Xiaomi Poco X2 Launched with quad rear camera 120 hz display
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..