-
ഷാവോമിയുടെ റെഡ്മി കെ30 പ്രോ, കെ30 പ്രൊ സൂം എഡിഷന്‍ ഫോണുകള്‍ പുറത്തിറങ്ങി. റെഡ്മി കെ30 പ്രോയുടെ ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് ചൈനയില്‍ 2,999 യുവാനാണ് വില (ഏകദേശം 32,266 രൂപ). എട്ട് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 3399 യുവാനും (ഏകദേശം 36560 രൂപ) എട്ട് ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പിന് 3699 രൂപയും (39770രൂപ) ആണ് വില.
3799 യുവാന്‍ (40850 രൂപ) വിലയുള്ള എട്ട് ജിബി റാം-128 ജിബി, 3999 യുവാന്‍ (42900 രൂപ) വിലയുള്ള എട്ട് ജിബി റാം-256 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് റെഡ്മി കെ30 പ്രോ സൂം എഡിഷനുള്ളത്. അവതരിപ്പിച്ചെങ്കിലും എന്ന് മുതല്‍ ഫോണുകള്‍ വില്‍പനയ്‌ക്കെത്തുമെന്നോ ആഗോള വിപണിയിലേക്ക് ഷാവോമി വ്യക്തമാക്കിയിട്ടില്ല.
മൂണ്‍ലൈറ്റ് വൈറ്റ്, സ്‌കൈ ബ്ലൂ, പര്‍പ്പിള്‍, സ്‌പേസ് ഗ്രേ, എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.
5ജി കണക്ടിവിറ്റി, സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍, എല്‍പിഡിഡിആര്‍5 റാം, യുഎഫ്എസ് 3.1 സ്റ്റോറേജ് സംവിധാനം, പോപ്പ് അപ്പ് ക്യാമറ എന്നിവ ഈ ഫോണുകളുടെ സവിശേഷതകളാണ്. രണ്ട് ഫോണുകളെയും തമ്മില്‍ വ്യത്യസ്തമാക്കുന്ന ഏക ഘടകം അതിന്റെ റിയര്‍ ക്യാമറ സംവിധാനമാണ്.
ഫോണുകളുടെ സവിശേഷതകള്‍
റെഡ്മി കെ30 പ്രോ, കെ30 പ്രോ സൂം എഡിഷന്‍ ഫോണുകള്‍ക്ക് 6.67 ഇഞ്ച് എച്ച്ഡിആര്‍ 10 പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസറും, അഡ്രിനോ 640 ജിപിയും ആണ് ഫോണുകളിലുള്ളത്. രണ്ട് ഫോണുകളിലും ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ഷാവോമിയുടെ എംഐയുഐ 11. രണ്ട് ഫോണുകളിലും 4700 എംഎഎച്ച് ബാറ്ററിയും 33 വാട്ട് അതിവേഗ ചാര്‍ജിങും ലഭിക്കും.
ഐപി 53 റേറ്റിങുള്ള വെള്ളം പൊടി പ്രതിരോധ സംവിധാനമാണ് ഫോണുകള്‍ക്കുള്ളത്. ഫോണ്‍ ചൂടാവുന്നത് തടയാന്‍ ഒരു വേപ്പര്‍ ചേംബര്‍ ലിക്വിഡ് കൂളിങ് സംവിധാനവും ഫോണിനുണ്ട്.
ക്യാമറ
റെഡ്മി കെ30 പ്രോ യില്‍ ക്വാഡ് ക്യാമറ സംവിധാനമാണുള്ളത്. 64 എംപി സോണി ഐഎംഎക്‌സ് 686 പ്രധാന സെന്‍സര്‍, 13 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 8എംപി ടെലിഫോട്ടോ ലെന്‍സ്, അഞ്ച് എംപി ഡെപ്ത് സെന്‍സര്‍ എന്നിവയാണിതില്‍. എച്ഇഐഎഫ്, റോ ഫോര്‍മാറ്റുകള്‍ ക്യാമറ പിന്തുണയ്ക്കും. 8കെ വീഡിയോ റെക്കോര്‍ഡിങും ഉണ്ട്.
സൂം എഡിഷന്‍ ഫോണില്‍ 64 എംപി സെന്‍സറിന് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. കെ30 പ്രോയിലെ അഞ്ച് എംപി സെന്‍സറിന് പകരം ഒഐഎസോടു കൂടിയ എട്ട് എംപി സെന്‍സറാണ് സൂം എഡിഷനിലുള്ളത്. 30x ഡിജിറ്റല്‍ സൂം ഇതില്‍ സാധ്യമാണ് എന്ന് കമ്പനി പറയുന്നു.
സെല്‍ഫിയ്ക്കായി പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് ഫോണുകള്‍ക്ക് 20 എംപി സെന്‍സറാണിതില്‍.
Content Highlights: Xiaomi new smaprtphones Redmi K30 Pro, K30 Pro Zoom Edition
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..