-
ഷാവോമിയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ പരമ്പര ചൈനയില്‍ അവതരിപ്പിച്ചു. ഷാവോമി എംഐ 10, എംഐ 10 പ്രോ എന്നീ ഫോണുകളാണ് പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ശക്തിപകരുന്ന ഫോണുകളില്‍ ശക്തിയേറിയ ക്യാമറകളാണുള്ളത്. ചൈനയില്‍ അവതരിപ്പിച്ചിരിക്കുന്ന ഫോണ്‍ അധികം വൈകാതെ ഇന്ത്യയിലുമെത്തിയേക്കും.
ഷാവോമി എംഐ 10 പ്രോ
6.67 ഇഞ്ച് അമോലെഡ് ഫുള്‍എച്ച്ഡി പ്ലസ് സ്‌ക്രീനിന് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 108 എംപി ക്യാമറയാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇതോടൊപ്പം 10 എക്‌സ് സൂം അനുവദിക്കുന്ന ഒരു ടെലിഫോട്ടോലെന്‍സ്, പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ക്കായി 12 എംപി 2X ടെലിഫോട്ടൊ ലെന്‍സ്, 20 എംപി വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് എംഐ 10 പ്രോയ്ക്കുള്ളത്.
4500 എംഎഎച്ചിന്റെ ബാറ്ററിയില്‍ 50 വാട്ട് വരെ വയര്‍ ചാര്‍ജര്‍ വഴി ചാര്‍ജ് ചെയ്യാനും 30 വാട്ട് വേഗത്തില്‍ വയര്‍ലെസ് ചാര്‍ജ് ചെയ്യാനും സാധിക്കും. ഇതോടൊപ്പം 10 വാട്ട് റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്.
എംഐ 10 പ്രോയുടെ എട്ട് ജിബി റാം/ 256 ജിബി സ്റ്റോറേജ് പതിപ്പിന് 4999 യുവാന്‍ (51,061 രൂപ), 12 ജിബി/256 ജിബി സ്റ്റോറേജ് പതിപ്പിന് 5499 യുവാന്‍ (56,168) , 12 ജിബി/512ജിബി പതിപ്പിന് 5999 യുവാന്‍ (61275 രൂപ) എന്നിങ്ങനെയാണ് വില.
ഷാവോമി എംഐ 10
6.67 അമോലെഡ് സ്‌ക്രീനുമായെത്തുന്ന ഫോണിലും 108 എംപി ക്യാമറയുണ്ട്. എന്നാല്‍ മറ്റ് ക്യാമറ സെന്‍സറുകളില്‍ വ്യത്യാസമുണ്ട്. 108 എംപി സെന്‍സറിനൊപ്പം രണ്ട് മെഗാപിക്‌സലിന്റെ ഒരു ഡെപ്ത് സെന്‍സറും രണ്ട് മെഗാപിക്‌സലിന്റെ ഒരു മാക്രോ ഷൂട്ടറുമാണ് എംഐ10 നുള്ളത്. 20 എംപി അള്‍ട്രാവൈഡ് സെന്‍സറിന് പകരം 13 എംപി അള്‍ട്രാവൈഡ് സെന്‍സറാണ് ഈ ഫോണിനുണ്ടാവുക.
4780 എംഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് വയര്‍ ചാര്‍ജിങും 30 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ലഭ്യമാണ്. 10 വാട്ട് റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവും ഉണ്ട്.
എംഐ 10 ന്റെ എട്ട് ജിബി റാം/128ജിബി സ്റ്റോറേജ് പതിപ്പിന് 3,999 യുവാന്‍ (40,846 രൂപ) ആണ് വില.
എട്ട് ജിബി റാം/256 ജിബി സ്റ്റോറേജ് പതിപ്പിന് 4299 യുവാന്‍ (43,911 രൂപ), 12 ജിബി റാം/ 256 ജിബി സ്റ്റോറേജ് പതിപ്പിന് 4699 യുവാന്‍ (47996 രൂപ) എന്നിങ്ങനെയാണ് വില.
Content Highlights: Xiaomi MI10 and MI 10Pro Smartphones Launched in China, MI Smartphones
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..