ഫോണ്‍ ടെന്‍ സ്മാര്‍ട്‌ഫോണിന് വിപണിയില്‍ ശക്തമായൊരു മറുപടിയാണ് ഷവോമി അവതരിപ്പിച്ച എംഐ മിക്‌സ് 2എസ്. മുന്‍ഗാമിയായ എംഐ മിക്‌സ് 2 സ്മാര്‍ട്‌ഫോണിന്റെ അതേ രൂപകല്‍പനയാണെങ്കിലും ഐഫോണ്‍ ടെന്നിനോട് കിടപിടിക്കുന്ന രൂപകല്‍പന തന്നെയാണ് പുതിയ ഫോണിനും. ഏറ്റവും പുതിയ പ്രൊസസറും മറ്റ് ചില പുതുമകളുമായാണ് എംഐ മിക്‌സ് 2 ന്റെ പിന്‍ഗാമിയെത്തുന്നത്. ചൈനീസ് വിപണിയിലാണ് നിലവില്‍ ഈ ഫോണ്‍ അവതിരിപ്പിച്ചിട്ടുള്ളത്. എന്തെല്ലാമാണ് ഫോണിന്റെ സവിശേഷതകളെന്ന് നോക്കാം. 

എംഐ മിക്‌സ് 2 എസ് പ്രത്യേകതകള്‍

കാഴ്ചയില്‍ മുന്‍ഗാമിയായ എംഐ മിക്‌സ് 2 സ്മാര്‍ട്‌ഫോണിന്റെ അതേ രൂപല്‍പനയാണ് പുതിയ സ്മാര്‍ട്‌ഫോണിനും. 5.99 ഇഞ്ച് എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേയും പഴയ മോഡലിനെ പോലെ തന്നെയാണ്. 

എന്നാല്‍ ഏറ്റവും പുതിയ 2.8 Ghz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് എംഐ മിക്‌സ് 2 എസില്‍ ഉപയോഗിച്ചിട്ടുള്ളത്. 

6ജിബി റാം+ 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128ജിബി സ്‌റ്റോറേജ്, 8 ജിബി ഏആ റാം + 256 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് പുറത്തിറങ്ങിയിട്ടപള്ളത്.

സോണിയുടെ ഏറ്റവും പുതിയ ഐഎംഎക്‌സ്363 1.4 മൈക്രോ പിക്‌സല്‍ വലിപ്പമുള്ള സെന്‍സറാണ് എംഐ മിക്‌സ 2എസില്‍ ഉപയോഗിച്ചിട്ടുള്ളത്. 12 + 12 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയില്‍ ടെലിഫോട്ടോ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് ഉള്ളത്. 

ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് സൗകര്യവും ഈ ക്യാമറയ്ക്കുണ്ടാവും.

എംഐ മിക്‌സ് 2 ലേത് പോലെ തന്നെ പുതിയ ഫോണിലും ഫോണിന്റെ താഴെയാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.

എംഐ വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഫോണിലുണ്ടാവും. 

ഐഫോണ്‍ ടെന്നിലേത് പോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫെയ്‌സ് അണ്‍ലോക്ക് സംവിധാനം എംഐ മിക്‌സ് 2 എസ് സ്മാര്‍ട്‌ഫോണിലുണ്ടാവും.

ഗൂഗിളിന്റെ എആര്‍ കോര്‍ സാങ്കേതിക വിദ്യ: പ്രതീതിയാഥാര്‍ഥ്യം അഥവാ ഓഗ്മെന്റെഡ് റിയാലിറ്റി അനുഭവം ഉപയോക്താവിന് നല്‍കുന്നതിനായി ഗൂഗിളിന്റെ ഏആര്‍ കോര്‍ സാങ്കേതിക വിദ്യ എംഐ മിക്‌സ 2 എസ് സ്മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. റിയര്‍ ക്യാ്മറയിലും പ്രതീതിയാഥാര്‍ത്ഥ്യ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ട്. സെല്‍ഫി ക്യാമറയിലും ഒപ്റ്റിക്കല്‍ സൂം പോര്‍ട്രെയ്റ്റ് മോഡ് സൗകര്യങ്ങളും ലഭ്യമാണ്. പിന്‍ഭാഗത്തായി ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടുണ്ട്. 

എംഐ മിക്‌സ് 2 എസിന്റെ വില 

ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ആപ്പിളിന്റെ ഐഫോണ്‍ ടെന്നിന് ഭീഷണിയാകുമെന്ന് പറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ വില തന്നെയാണ്. എംഐ മിക്‌സ് 2 എസിന്റെ 64 ജിബി സ്റ്റോറേജ് പതിപ്പിന് 3299  യുവാന്‍ ആണ് വില. ഇത് ഏകദേശം 34,000 രൂപയോളം വരും. 128 ജിബി സ്‌റ്റോറേജ് പതിപ്പിന്  3599 യുവാന്‍ ( ഏകദേശം 37,800 രൂപ ), 256 ജിബി പതിപ്പിന് 3999യുവാന്‍ ( ഏകദേശം 41,00രൂപ ) എന്നിങ്ങനെയാണ് വില. 80,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഐഫോണിന് അതിനോടൊപ്പം നില്‍ക്കുന്ന ഫീച്ചറുകളോടുകൂടിയെത്തുന്ന എംഐ മിക്‌സ് 2 എസ് വെല്ലുവിളിയാകുമെന്ന് തീര്‍ച്ച.

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐഡിസി റിപ്പോര്‍ട്ട് അനുസരിച്ച് ഐപ്പിള്‍, സാംസങ്, വാവേ കമ്പനികള്‍ക്ക് പിന്നാലെ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സ്മാര്‍ട്‌ഫോണ്‍ വിതരണക്കാരാണ് ഷവോമി.