ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ മി 10 ഈ മാസം അവതരിപ്പിക്കും. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി ബാഴ്സലോണയിലാകും ഫോണിന്റെ ആഗോള ലോഞ്ച്.
ഇതിന് മുന്നോടിയായി മി 10, മി 10 പ്രൊ എന്നിവയുടെ ടീസറുകള്‍ ഷവോമി ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടുകഴിഞ്ഞു. കണക്ടിവിറ്റിയിലും സ്റ്റോറേജിലും പുതുമകളുമായിട്ടാകും മി 10 എത്തുകയെന്നാണ് വിലയിരുത്തല്‍. സ്‌നാപ്ഡ്രാഗണ്‍ 865 എസ്.ഒ.സി. പ്രോസസറുമായി ആദ്യമെത്തുന്ന ഫോണ്‍ മി 10 ആയിരിക്കുമെന്ന് കഴിഞ്ഞവര്‍ഷത്തെ സ്‌നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ കമ്പനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മി 10-ന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച് ഇപ്പോള്‍ ഊഹാപോഹങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാകും ഫോണ്‍ എന്നാണ് സാങ്കേതിക വെബ്സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 എസ്.ഒ.സി. പ്രോസസറാണ് അതില്‍ പ്രധാനം. ഒപ്പം 5ജി കണക്ടിവിറ്റിയുണ്ടാകുമെന്നും കരുതുന്നു. യു.എഫ്.എസ്. 3.90 സ്റ്റോറേജാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു പ്രത്യേകത.
എല്‍.പി.ഡി.ഡി.ആര്‍. 5 റാം ഉപയോഗിച്ചിരിക്കുന്ന മി 10 16-ജി.ബി. റാമിന്റേതായിരിക്കുമെന്നാണ് കരുതുന്നത്. വൈഫൈ-6 ആണ് മറ്റൊരു സവിശേഷതയായി എടുത്തുകാട്ടുന്നത്.
പിന്‍ഭാഗത്ത് നാല് സെന്‍സറുകള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി ക്യാമറ സെറ്റപ്പായിരിക്കും ഫോണിലുണ്ടാവുക. ഒപ്റ്റിക്കല്‍ സൂം ഉള്‍പ്പെടുന്നതാകും അതെന്നാണ് കരുതുന്നത്. പ്രധാന സെന്‍സര്‍ 108 മെഗാപിക്‌സലിന്റേതായിരിക്കുമെന്നും ചില സാങ്കേതിക ബ്ലോഗുകള്‍ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം 48 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്നതാണ് ഫോണെന്നും വിലയിരുത്തുന്നു. എന്നാല്‍ മി 10 െപ്രായില്‍ അത് 65 വാട്ടിന്റെ ചാര്‍ജറായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മി 10 ശ്രേണിയിലെ രണ്ട് ഫോണുകളും ഹോള്‍ പഞ്ച് ഡിസ്പ്ലെ രൂപകല്പനയുള്ളതാകും. ബാഴ്സലോണയിലെ ആഗോള ലോഞ്ചിന് പിന്നാലെ ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ ഫോണ്‍ എത്തുമെന്നാണ് കരുതുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..