-
സ്മാർട്ഫോണുകൾക്ക് പുതിയ ഉപയോക്താക്കളെ കണ്ടെത്താനുള്ള പദ്ധതിയിലാണ് ചൈനീസ് സ്മാർട്ഫോൺ ബ്രാൻഡായ ഷാവോമി. ഷാവോമി പുതിയതായി അവതരിപ്പിച്ച സ്മാർട്ഫോൺ കുട്ടികളെ ലക്ഷ്യമിട്ടാണ്. ക്വിൻ എഐ ഫോൺ എന്നാണ് ഇതിന് പേര്. ചൈനയിൽ ക്രൗഡ്ഫണ്ടിങിന് കീഴിലാണ് ഇതിന്റെ നിർമാണം.
ചൈനയിൽ 399 യുവാൻ ആണ് ഇതിന് വില. ഇത് ഏകദേശം 4200 രൂപ വരും. പിങ്ക്, വെള്ള നിറങ്ങളിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
സാധാരണ സ്മാർട്ഫോണുകളെ പോലെയല്ല ക്വിൻ എഐ ഫോൺ കാണാൻ. പകുതിയോളം വലിപ്പമുള്ള സ്ക്രീനും താഴെ നാവിഗേഷൻ ബട്ടനുകളുമാണുള്ളത്. 240 x 240 പിക്സൽ റസലൂഷനുള്ള സ്ക്രീൻ ആണ് ഇതിന്. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളും ഉണ്ട്.
പ്രത്യേകം തയ്യാറാക്കിയ ആൻഡ്രോയിഡ് ഓഎസ് ആയിരിക്കും ഇതിലെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 1150 എംഎഎച്ച് ബാറ്ററിയാണ് ഇതിന് ഊർജം പകരുന്നത്.
സെല്ലുലാർ ഡാറ്റ, ഫോൺവിളി, ജിപിഎസ് എന്നിവയ്ക്കായി 4ജി ഇ-സിം സൗകര്യമാണ് ഫോണിന് നൽകിയിട്ടുള്ളത്. ഷാവോമിയുടെ ഷ്യാവോ എഐ വോയ്സ് അസിസ്റ്റന്റ് സംവിധാനവും ഫോണിലുണ്ട്.
Content Highlights:Xiaomi launches a smartphone for kids Qin Ai phone
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..