Representational Image | Photo: twitter@JeffViralTech
ഷവോമിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ ഷവോമി 13 അള്‍ട്ര ആഗോള തലത്തില്‍ ഏപ്രിലില്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് കമ്പനി. വമ്പന്‍ മൊബൈല്‍ ഫോട്ടോഗ്രഫി അനുഭവമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. അള്‍ട്ര പ്രീമിയം ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഫോണ്‍ ഉയര്‍ന്ന പ്രൈസ് ടാഗിലാവും വിപണിയിലെത്തുക. ഏപ്രില്‍ മാസം പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചെങ്കിലും കൃത്യമായ തീയ്യതി വെളിപ്പെടുത്തിയിട്ടില്ല.
ശക്തിയേറിയ മുന്‍നിര പ്രൊസസര്‍ ചിപ്പ് ഉള്‍പ്പടെ മുന്‍നിര ഫീച്ചറുകളാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
ലെയ്ക പിന്തുണയുള്ള ക്യാമറയായിരിക്കും ഫോണില്‍. അടുത്തിടെ പുറത്തിറക്കിയ ഷവോമി 13 പ്രോ സ്മാര്‍ട്‌ഫോണില്‍ മൂന്ന് 50 എംപി സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണുണ്ടായിരുന്നത്. ഷവോമി 13 അള്‍ട്രയില്‍ നാല് 50 എംപി സെന്‍സറുകള്‍ ഉണ്ടാവുമെന്നാണ് അഭ്യൂഹം. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയായിരിക്കുമെന്നും കരുതുന്നു.
ഫോണില്‍ ശക്തിയേറിയ സൂം സൗകര്യം ഉണ്ടാവുമെന്നും അഭ്യൂഹമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 2 പ്രൊസസര്‍ ചിപ്പ് ആയിരിക്കും ഫോണില്‍. 4900 എംഎഎച്ച് ബാറ്ററിയും 90 വാട്ട് വയേര്‍ഡ് ചാര്‍ജിങ്, 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കുന്നു. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ക്യഎച്ച്ഡി + അമോലെഡ് എല്‍ടിപിഒ ഡിസ്‌പ്ലേയായിരിക്കും ഇതിലെന്നും പ്രതീക്ഷിക്കുന്നു.
Content Highlights: xiaomi 13 ultra global launch confirmed
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..