Xiaomi 13 Chinese variant | Photo: Xioami
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ഷാവോമി 13 പരമ്പര സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ ഫെബ്രുവരി 26ന് ഇന്ത്യയില്‍ ഉള്‍പ്പടെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ഒരു ബേസ് മോഡലും ഒരു പ്രോ മോഡലുമാണ് ഇതിലുള്ളത്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പുമായി എത്തുന്ന ഷാവോമി 13 ഫോണുകളിലെ ചില സൗകര്യങ്ങള്‍ എന്തായിരിക്കുമെന്ന് ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
ടിപ്പ്സ്റ്റര്‍ ആയ പരസ് ഗുഗ്ലാനി നല്‍കുന്ന വിവരം അനുസരിച്ച് നാല് സ്റ്റോറേജ് ഓപ്ഷനുകളും നാല് നിറങ്ങളും ഷാവോമി 13 പരമ്പരയ്ക്കുണ്ടാവും. കറുപ്പ്, പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലായിരിക്കും ഫോണ്‍ പുറത്തിറങ്ങുക.
ഷാവോമി 13 ന്റെ ബേസ് ഗ്ലോബല്‍ വേരിയന്റിന് 8 ജിബി റാം +128 ജിബി സ്റ്റോറേജ്, 8ജിബി റാം +256ജിബി സ്റ്റോറേജ്, 12ജിബി റാം+256ജിബി സ്റ്റോറേജ്, 12ജിബി റാം+512ജിബി സ്റ്റോറേജ് നാല് സ്റ്റോറേജ് ഓപ്ഷനുകളുണ്ടാവുമെന്നും ഗുഗ്ലാനി പറയുന്നു.
അതേസമയം, ഷാവോമി 13 സീരീസിലെ ഷാവോമി 13 പ്രോ, ഷാവോമി 13 ലൈറ്റ് എന്നീ മോഡലുകള്‍ക്ക് കര്‍വ്ഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും ബേസ് മോഡലായ ഷാവോമി 13 ന് സാധാരണ ഫ്‌ളാറ്റ് എഡ്ജ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും മറ്റൊരു ടിപ്പ്സ്റ്റര്‍ ആയ സ്‌നൂപ്പി ടെക്ക് പറയുന്നു. പുറത്തുവന്ന ഷാവോമി 13 ന്റെ ചിത്രങ്ങളില്‍ പില്‍ ഷേപ്പ് നോച്ച് ഉള്ള ഡിസ്‌പ്ലേ ആണുള്ളത്.
ചൈനയില്‍ അവതരിപ്പിച്ച അതേ സവിശേഷതകളോടെ തന്നെയാവും ഷാവോമി 13 മോഡല്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കുക. എംഐയുഐ 14 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 6.73 ഇഞ്ച് 2കെ ഒഎല്‍ഇഡി ഡിസ്‌പ്ലേ ആണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട് ഇതില്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പില്‍ 12 ജിബി വരെ റാം ഉണ്ട്.
ലെയ്ക ക്യാമറകളാണ് ഷാവോമി 13 ഫോണുകളിലുണ്ടാവുക. നേരത്തെ ഷാവോമി 12എസ് അള്‍ട്ര ഫോണില്‍ ലെയ്ക ക്യാമറ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 50 എംപി 1 ഇഞ്ച് സോണി ഐഎംഎക്‌സ് 989 പ്രൈമറി സെന്‍സര്‍ ആയിരിക്കും ഇതിലെന്ന് പ്രതീക്ഷിക്കുന്നു. ഹൈപ്പര്‍ ഒഐഎസ് സംവിധാനവും ഇതിലുണ്ടാവും.
Content Highlights: Xiaomi 13 Global Variant Design
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..