120 ഹെർട്സ് അമോലെഡ് ഡിസ്പ്ലേ,120 വാട്ട് ഫാസ്റ്റ് ചാർജിങ്; 'ഹൈപ്പർ ഫോൺ' ഇന്ത്യയിൽ അവതരിപ്പിച്ച് ഷവോമി


120 വാട്ട് ഹൈപ്പർചാർജ് ഫാസ്റ്റ് വയർഡ് ചാർജിംഗു സപ്പോർട്ടോഡ് കൂടിയ 5,000mAh ഡ്യുവൽ-സെൽ ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 17 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ പൂർണ്ണമായി ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു

Photo: Xiaomi

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി അവരുടെ ഏറ്റവും പുതിയ മോഡലായ ഷവോമി 11ടി പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. "ഹൈപ്പർ ഫോൺ" എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഫോണിൽ 120 ഹെർട്സ് അമോലെഡ് ഡിസ്‌പ്ലേയും 120 വാട്ട് ഫാസ്റ്റ് ചാർജിങും ഉൾപ്പെടുത്തിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്നത്. പ്രശസ്ത സംഗീത ആസ്വാദന ഉപകരണ നിർമ്മാതാക്കളായ ഹർമനുമനും ഡോൾബിയും ചേർന്ന് രൂപ കൽപ്പന ചെയ്ത സ്റ്റീരിയോ സ്‌പീക്കറുകൾ, പിൻ ഭാഗത്തെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. കൂടാതെ ടെലികോം ഓപ്പറേറ്ററായ ഭാരതി എര്‍ടെലുമായി ചേർന്ന് 5 ജി സാങ്കേതിക വിദ്യ ഇന്ത്യയിൽ ആദ്യമായി പരീക്ഷിച്ച സ്മാർട്ഫോൺ എന്ന അവകാശവാദവും കമ്പനി ഉന്നയിക്കുന്നുണ്ട്. റിയൽമി ജിടി, വൺപ്ലസ് 9ആർടി, ഐകൂ 7 ലെജൻഡ്, വിവോ വി23 പ്രോ എന്നീ മോഡലുകളാവും വിപണിയിൽ ഷവോമി 11ടിയുടെ പ്രധാന എതിരാളികൾ.

ഷവോമി 11ടി പ്രോ സവിശേഷതകൾ

Xiaomi 11T Pro 5G (Celestial Magic, 8GB RAM, 128GB Storage) | SD 888 5G | 120 Hz True 10-bit AMOLED | 120W HyperCharge | Upto 5000 Extra Off on Exchange | ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

120 ഹെർട്സ് റീഫ്രഷ് റേറ്റ് സപ്പോർട്ടോഡ്‌ കൂടിയ 1,080x2,400 പിക്സൽ റസല്യൂഷൻ 10-ബിറ്റ് ട്രൂ കളർ 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഷവോമി 11ടി പ്രോക്ക് നൽകിയിരിക്കുന്നത്. കൂടാതെ ഡോൾബി വിഷൻ സപ്പോർട്ടും 480ഹെർട്സ് വരുന്ന ടച്ച് സാംപ്ലിങ് നിരക്കും ഡിസ്പ്ലേക്ക് ൽകിയിരിക്കുന്നു.ആഘാതങ്ങളിൽ നിന്ന് സംരക്ഷണമേകാൻ കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം ഡിസ്‌പ്ലേക്ക് നൽകിയിരിക്കുന്നു. അഡ്രീനോ 660ജിപിയുമായി സംയോജിപ്പിച്ചു ഒക്ട കോർ സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറാണ് 11ടി പ്രോയുടെ കരുത്ത്. 12ജിബിവരെയുള്ള എൽപിഡിഡിആർ5 റാം സപ്പോർട്ടും ആവശ്യമെങ്കിൽ 3ജിബിയുടെ അധിക വിർച്വൽ റാം ഓപ്ഷനും ഫോണിൽ നൽകിയിരിക്കുന്നു.

ഷവോമി 11ടി പ്രോയിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. സാംസങ് എച്എം2 സെൻസർ ഉൾപ്പെടുത്തിരിക്കുന്ന എഫ്/1.75 അപ്പേർച്ചറോട് കൂടിയ 108 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ പ്രൈമറി ക്യാമറയും 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ലഭിക്കുന്ന എഫ്/2.2 അപ്പേർച്ചറോട് കൂടിയ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഓട്ടോ ഫോക്കസ് സപ്പോർട്ട് ചെയ്യുന്ന 5 മെഗാപിക്സലിന്റെ ടെലിമാക്രോ ക്യാമറയുമാണ് പിൻ ക്യാമറക്ക് കരുത്തേകുന്നത്. ടൈം ലാപ്‌സ്, സിനിമാറ്റിക് ഫിൽട്ടറുകൾ, ഓഡിയോ സൂം എന്നിങ്ങനെ 50-ലധികം ഡയറക്‌ടർ മോഡുകൾ ഫോണിൽ ഉൾപ്പെടുന്നു. പിൻ ക്യാമറ 30 ഫ്രെയിം പെർ സെക്കൻഡ് (fps) ഫ്രെയിം റേറ്റിൽ 8K വീഡിയോ റെക്കോർഡിംഗും 960എഫ്‌പിഎസ് വരെ ഫ്രെയിം റേറ്റ് ഉള്ള സ്ലോ മോഷൻ വീഡിയോയും ചിത്രീകരിക്കാൻ സജ്ജമാണ്.

എഫ് /2.45 അപ്പാർച്ചറുള്ള 16-മെഗാപിക്സൽ സെൽഫി ക്യാമറയാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. ഇത് 60 ഫ്രെയിം റേറ്റിൽ 1080 പി വരെ വീഡിയോ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കായി സെൽഫി നൈറ്റ് മോഡ് എന്ന ഓപ്ഷനും നൽകിയിരിക്കുന്നു.

യുഎഫ്എസ് 3.1 സപ്പോർട്ട് ചെയ്യുന്ന 256ജിബി സ്റ്റോറേജാണ്‌ ഫോണിൽ ലഭിക്കുന്നത്. 5ജി, 4ജി, വൈഫൈ6, ബ്ലൂടൂത്ത്, ജിപിഎസ്,,എൻഎഫ്‍സി,ഇൻഫ്രാ റെഡ് പോലെയുള്ള കണക്റ്റിവിറ്റി സംവിധാനങ്ങൾ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്കോപ്പ്, മാഗ്നറ്റിക് കോമ്പസ്, പ്രോക്സിമിറ്റി സെൻസർ മുതലായ സെൻസറുകളും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

120 വാട്ട് ഹൈപ്പർചാർജ് ഫാസ്റ്റ് വയർഡ് ചാർജിംഗ് സപ്പോർട്ടോഡ് കൂടിയ 5,000mAh ഡ്യുവൽ-സെൽ ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 17 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ പൂർണ്ണമായി ചാർജ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. അടുത്തിടെ പുറത്തിറക്കിയ ഷവോമി 11ഐ ലും ഈ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരുന്നു.

ഷവോമി 11ടി പ്രോയുടെ വിലയും ലഭ്യതയും

8ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില. 8 ജിബി + 256 ജിബി ഓപ്ഷന് 41,999 രൂപയും 12ജിബി + 256ജിബി മോഡലിന് 43,999. രൂപയുമാണ് വില. വിൽപ്പനയ്‌ക്കെത്തും. സെലസ്റ്റിയൽ മാജിക്, മീറ്റിയോറൈറ്റ് ഗ്രേ, മൂൺലൈറ്റ് വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ആമസോൺ, Mi.com, Mi Home സ്റ്റോറുകൾ, Mi സ്റ്റുഡിയോകൾ, മറ്റ് ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവയിലൂടെ ഫോൺ വാങ്ങാൻ സാധിക്കും.

Content Highlights : Xiaomi 11T Pro launched in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented