മൊബൈല്‍ വഴി പണം തട്ടുന്ന മാള്‍വെയര്‍ ഇന്ത്യയിലും


ഇന്ത്യയിലെ നിരവധി സ്മാര്‍ട്ട് ഫോണുകളില്‍ ഈ മാള്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതായി കാസ്‌പെരസ്‌കി പറയുന്നു.

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളെ ബാധിക്കുന്ന പുതിയ തരം അപകടകാരിയായ മാള്‍വെയര്‍ ഇന്ത്യയില്‍ വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്‌പെര്‍സ്‌കിയുടേതാണ് റിപ്പോര്‍ട്ട്. ക്‌സാഫെകോപ്പി ട്രോജന്‍ എന്ന മാള്‍വെയര്‍ ആണ് ഇന്ത്യയില്‍ പ്രചരിക്കുന്നതെന്നാണ് കാസ്‌പെരസ്‌കി റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊബൈല്‍ ഉപഭോക്താവറിയാതെ അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥമാക്കി പണം തട്ടുന്ന മാള്‍വെയറാണ് ക്‌സാഫെകോപ്പി ട്രോജന്‍.

ഇന്ത്യയിലെ നിരവധി സ്മാര്‍ട്ട് ഫോണുകളില്‍ ഈ മാള്‍വെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതായി കാസ്‌പെരസ്‌കി പറയുന്നു. ബാറ്ററി മാസ്റ്റര്‍ എന്ന ആപ്പിനെപ്പോലെയാണ് ഇത് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണ ആപ്പുകളെപ്പോലെയാണ് ഇവ പെരുമാറുക. എന്നാല്‍ മാള്‍വെയര്‍ കോഡുകള്‍ ഈ ആപ്പില്‍ രഹസ്യമായി ചേര്‍ത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇവയുടെ പ്രവര്‍ത്തനം കണ്ടെത്തുക എളുപ്പമല്ല. വാപ്പ് ( WAP ) അധിഷ്ഠിത സാമ്പത്തിക ഇടപാടുകളെയാണ് ഈ മാള്‍വെയര്‍ ലക്ഷ്യം വെയ്ക്കുന്നത്.

ക്‌സാഫെകോപ്പി ട്രോജന്‍ ( Xafecopy Trojan ) ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ വിവിധ സേവനങ്ങള്‍ നല്‍കുന്ന വെബ്‌പേജുകളില്‍ ഫോണ്‍ ഉപയോക്താവറിയാതെ ക്ലിക്ക് ചെയ്യുകയും അതിന്റെ പണം മൊബൈല്‍ വഴി നല്‍കുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി സേവനങ്ങള്‍ ക്‌സാഫെകോപ്പി ട്രോജന്‍ ഉപയോക്താവറിയാതെ വരിക്കാരനാക്കുകയും ചെയ്യും. അതിനാല്‍ മൊബൈല്‍ സേവനദാതാക്കള്‍ ഉപഭോക്താവിന് കൂടുതല്‍ തുക ബില്ലില്‍ ഈടാക്കുന്ന സ്ഥിതിയുമുണ്ടാകും.

മൊബൈല്‍ ഫോണില്‍ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങളോ സൂക്ഷിക്കാത്തവര്‍ക്കും ക്‌സാഫെകോപ്പി ട്രോജന്‍ തലവേദനയായി തീരും. ഇന്ത്യയുള്‍പ്പെടെ ഏതാണ്ട് 47 രാജ്യങ്ങളില്‍ ഈ അപകടകാരിയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പലവിധ സേവനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉടമയെ വരിക്കാരനാക്കുമെങ്കിലും അത് ഉടമ അറിയാതിരിക്കാന്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ വരുന്നത് ഈ മാള്‍വെയര്‍ തടയുന്നു. മാത്രമല്ല ഉപയോക്താവിന്റെ പണം തട്ടിയത് മൊബൈല്‍ സേവന ദാതാക്കള്‍ അറിയാതിരിക്കാനുള്ള വഴികളും മാള്‍വെയര്‍ സ്വയമേവ ചെയ്തുകൂട്ടും.

വാപ്പ് അധിഷ്ടിത സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലാണ് മാള്‍വെയര്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല സൈബര്‍ കുറ്റവാളികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറി ഈ മാള്‍വെയറിനെ കൂടുതല്‍ അപകടകാരിയാക്കുന്നകതായും കാസ്‌പെരസ്‌കി പറയുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented