Photo: Vivo India
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണുകളായ വിവോ എക്സ്80, വിവോ എക്സ്80 പ്രോ എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയിലും മലേഷ്യയിലും ഈ ഫോണുകള്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച വിവോ എക്സ്70 പരമ്പരയുടെ പിന്‍ഗാമികളായാണ് ഫോണുകള്‍ എത്തുന്നത്.
വിവോ എക്സ്80 സ്മാര്‍ട്ഫോണിന് ശക്തിപകരുന്നത് മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9000 പ്രൊസസറാണ്. വിവോ എക്സ്80 പ്രോയില്‍ സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസറാണുള്ളത്. സീസിന്റെ (Zeiss) മികച്ച ക്യാമറ സംവിധാനമാണ് ക്യാമറയിലുള്ളത്.
ഫോണുകളുടെ വില
വിവോ എക്സ്80 പ്രോ ഫോണിന്റെ 12 ജിബി റാം, 256 ജിബി പതിപ്പിന് 79,999 രൂപയാണ് വില. അതേസമയം, വിവോ എക്സ്80 ഫോണിന് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 54,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 59,999 രൂപയും ആണ് വില. കോസ്മിക് ബ്ലാക്ക് നിറത്തിലാണ് വിവോ എക്സ്80 പ്രോ എത്തുക. കോസ്മിക് ബ്ലാക്ക്, അര്‍ബന്‍ ബ്ലൂ നിറങ്ങളിലാണ് വിവോ എക്സ് 80 എത്തുക.
മേയ് 25-ന് രണ്ട് ഫോണുകളുടേയും വില്പന ആരംഭിക്കും. ഫ്ളിപ്കാര്‍ട്ടിലൂടെയാണ് വില്പന. വിവോ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും മറ്റ് റീട്ടെയ്ല്‍ സ്റ്റോറുകളിലുമുണ്ടാവും.
വിവോ എക്സ് 80 പ്രോ സവിശേഷതകള്‍
6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയില്‍ 2കെ റസലൂഷനുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീന്‍ ആണിത്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസറിന്റെ പിന്‍ബലത്തില്‍ ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയ ഒറിജിന്‍ ഓഎസ് ആണുള്ളത്.
ക്വാഡ് റിയര്‍ ക്യമറയില്‍ 50 എംപി സാംസങ് ഐഎസ്ഒ സെല്‍ ജിഎന്‍വി പ്രൈമറി സെന്‍സറും, 48 എംപി അള്‍ട്രാ വൈഡ് സോണി ഐഎംഎക്സ്598 സെന്‍സറും, 12 എംപി സോണി ഐഎംഎക്സ് 663 പോര്‍ട്രെയ്റ്റ് ക്യാമറയും, 8 എംപി അള്‍ട്രാ ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടുന്നു. 32 എംപി ആണ് സെല്‍ഫി ക്യാമറ.
വൈഫൈ 6, ബ്ലൂടൂത്ത് വി5.2, എന്‍എഫ്സി, ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ വയര്‍ലെസ് കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ട്. 4700 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് ഫ്ളാഷ് ചാര്‍ജ് സൗകര്യമുണ്ട്. 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഐപി68 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സും ഫോണിനുണ്ട്.
വിവോ എക്സ്80 സവിശേഷതകള്‍
6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയില്‍ ഫുള്‍ എച്ച്ഡി പ്ലസ് റസലൂഷനുണ്ട്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും സ്ക്രീനിനുണ്ട്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9000 പ്രൊസസറാണിതിന്. ട്രിപ്പിള്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്സ് 866 ആര്‍ജിബിഡബ്ല്യൂ സെന്‍സര്‍, 12 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, 12 എംപി പോര്‍ട്രെയ്റ്റ് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. 32 എംപി ആണ് സെല്‍ഫി ക്യാമറ.
ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് ആണിതില്‍. 4500 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് ഫ്ളാഷ് ചാര്‍ജിങ് ഫണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..