നിറം മാറുന്ന ബാക്ക്പാനലുമായി വിവോ വി25 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു


Vivo V25 | Photo: Vivo

വിവോ വി25 പ്രോ അവതരിപ്പിച്ചതിന് പിന്നാലെ വിവോ വി25 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്യാമറയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് വിവോ വി25 ഉം അവതരിപ്പിച്ചിരിക്കുന്നത്. വിവോ വി25 പ്രോ സ്മാര്‍ട്‌ഫോണിന് സമാനമായ ഡിസൈനില്‍ പുറത്തിറക്കിയിരിക്കുന്ന ഫോണില്‍ നിറം മാറുന്ന ഗ്ലാസ് ബാക്ക് പാനലാണ് നല്‍കിയിരിക്കുന്നത്.

നീല, കറുപ്പ് നിറങ്ങളില്‍ ഫ്‌ളിപ്കാര്‍ട്ടിലായിരിക്കും ഫോണിന്റെ വില്‍പന.

വിവോ വി 25 ന്റെ എട്ട് ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പിന് 27999 രൂപയാണ് വില. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 31999 രൂപ വിലയുണ്ട്. റിലയന്‍സ് ഡിജിറ്റല്‍, ക്രോമ ഉള്‍പ്പടെയുള്ള ഓഫ് ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.

മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഐസിഐസിഐ ബാങ്ക് കാര്‍ഡിലും എസ്ബിഐ കാര്‍ഡിലും 10 ശതമാനം വിലക്കിഴിവ് ലഭിക്കും.

വാട്ടര്‍ ഡ്രോപ്പ് നോച്ച് ഉള്ള 6.44 ഇഞ്ച് ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ ആണിതിന്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്.

മീഡിയാ ടെക് ഡൈമെന്‍സിറ്റി 900 പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണില്‍ 12 ജിബി വരെ റാമും 256 ജിബി വരെ സ്‌റ്റോറേജുമുണ്ട്.

ആന്‍ഡ്രോയിഡ് 12 ഒഎസ് ആണിതില്‍. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്.

ട്രിപ്പിള്‍ ക്യാമറയില്‍ 64 എംപി പ്രധാന ക്യാമറയും എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ സെന്‍സറും ഉള്‍ക്കൊള്ളുന്നു. 50 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്.

Content Highlights: vivo v25 smartphone launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented