പ്രമുഖ ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ഫോണുകളായ വിവോ വി23 5ജി, വിവോ വി23 പ്രോ 5ജി ഇന്ത്യന്‍ വിപണിയിലെത്തിച്ചു. മീഡിയടെക് ഡൈമെന്‍സിറ്റി 920, മീഡിയടെക് ഡൈമെന്‍സിറ്റി 1200 പ്രോസസറുകളാണ് വിവോ വി 23, വി 23 പ്രോ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 

29,900 രൂപ മുതല്‍ 34,990 രൂപവരെയാണ് വി 23 5ജിയുടെ വില. കൂടാതെ വി 23 പ്രോ 5ജി 38,990 മുതല്‍ 43,990 രൂപയാണ് വില. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലെറ്റ് കിരണങ്ങളുടെ സാന്നിധ്യംകൊണ്ട് സ്വയം നിറംമാറാന്‍ കഴിയുന്ന ഫ്‌ലൂറൈറ്റ് ആന്റി ഗ്ലെയര്‍ ഗ്ലാസ്സാണ് രണ്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.  

വിവോ വി 23 5ജിയുടെ സവിശേഷതകള്‍

മീഡിയടെക് ഡൈമെന്‍സിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി പ്രവര്‍ത്തിക്കുക. യുഎഫ്എസ് 2.2 സപ്പോര്‍ട്ടോടു കൂടിയ 12ജിബി വരെയുള്ള  റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 1,080x2,400 പിക്‌സല്‍ സാന്ദ്രതയോടെയുള്ള 6.44 ഇഞ്ച് ഫുള്‍ എച്ച് ഡി+ അമോലെഡ് ഡിസ്പ്ലേയും 44W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4200mAh ബാറ്ററിയുമാണ് മറ്റ് സവിശേഷതകള്‍. നാനോ സിം ഉള്‍പ്പെടുന്ന ഡ്യൂവല്‍ സിം സംവിധാനവും ഫോണില്‍ നല്‍കിയിരിക്കുന്നു.

എഫ്/1.89 അപ്പര്‍ച്ചറോട് കൂടിയ 64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും എഫ്/2.22 അപ്പര്‍ച്ചറോട് കൂടിയ 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ക്യാമറയും കൂടാതെ എഫ്/2.4 അപ്പര്‍ച്ചറോട് കൂടിയ 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയുമാണ് പിന്‍ ക്യാമറ സംവിധാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറ വിഭാഗത്തില്‍ എഫ്/2.0 അപ്പര്‍ച്ചറോട് കൂടിയ 50 മെഗാപിക്സല്‍ ലെന്‍സും എഫ്/2.28 അപ്പര്‍ച്ചറോട് കൂടിയ 8 മെഗാപിക്സിലിന്റെ ലെന്‍സും നല്‍കിയിരിക്കുന്നു. വിവോയുടെ ഫണ്‍ ടച്ച് ഒഎസ് 12 ഉം ആന്‍ഡ്രോയിഡ് 12 സാങ്കേതികവിദ്യയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിവോ വി 23 പ്രോ 5ജിയുടെ സവിശേഷതകള്‍

മീഡിയടെക്കിന്റെ നിലവിലുള്ള ഫ്ലാഗ്ഷിപ്പ് പ്രോസസ്സറായ ഡൈമെന്‍സിറ്റി 1200 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 പ്രോ 5ജി വിപണിയിലെത്തിയിരിക്കുന്നത്. 12ജിബി വരെയുള്ള  റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. 1,080x2,376 പിക്‌സല്‍ സാന്ദ്രതയോടെയുള്ള 6.56 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും മികച്ച ബാറ്ററി ക്ഷമതക്കായി 44W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 4300mAh ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയെത്തുന്ന പിന്‍ ക്യാമറ വിഭാഗത്തില്‍ എഫ്/1.88 അപ്പര്‍ച്ചറോട് കൂടിയ108 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയുമാണ് പിന്‍ ക്യാമറ വിഭാഗത്തിന് കരുത്തേകുന്നത്. വിവോ വി 23 യില്‍ നല്‍കിയിരിക്കുന്ന അതേ ലെന്‍സുകളാണ് പ്രോയിലും സജ്ജീകരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 12 പതിപ്പും വിവോ ഫണ്‍ ടച്ച് ഒഎസ് 12 ഉം ഫോണില്‍ ഉള്‍പ്പെടുന്നു.

5ജി, 4ജി എല്‍ടിഇ,ഡ്യൂവല്‍ ബാന്‍ഡ് വൈഫൈ, യുഎസ്ബി ടൈപ്പ് സി, യുഎസ്ബി ഒടിജി, ബ്ലൂടൂത്ത് വേര്‍ഷന്‍ 5.2 പോലെയുള്ള കണക്ടിവിറ്റി സംവിധാനങ്ങളും ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, ജിപിഎസ് പോലെയുള്ള സെന്‍സറുകളും ഇരു ഫോണുകളിലും ഉള്‍പ്പെടുന്നു.  

വിവോ വി 23, വിവോ വി 23 പ്രോ 5ജിയുടെയും വില

സണ്‍ഷൈന്‍ ഗോള്‍ഡ്, സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എത്തുന്ന വിവോ വി 23ക്ക് 8 ജിബി + 128 ജിബിക്ക്  29,900 രൂപയും 12 ജിബി + 256 ജിബിക്ക് 34,990 രൂപയുമാണ് വില.

എന്നാല്‍ ഇതേ നിറങ്ങളില്‍ തന്നെ വിപണിയിലെത്തുന്ന വിവോ വി 23 പ്രോക്ക് 8 ജിബി + 128 ജിബിക്ക് 34,990 രൂപയും 12 ജിബി + 256 ജിബിക്ക് 43,990 രൂപയുമാണ് വില.

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫ്‌ലിപ്കാര്‍ട്ട് വഴിയും മറ്റ് റീട്ടെയില്‍ ഷോറൂമുകള്‍ വഴിയും ഫോണ്‍ ലഭ്യമാകും. ജനുവരി 5 മുതല്‍ പ്രീ ഓര്‍ഡറുകളും ആരംഭിക്കും.

Content Highlights : Vivo V23 5G, Vivo V23 Pro 5G Launched in India