വിവോ വി20 പ്രോ സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതി വിവോ പുറത്തുവിട്ടു. ഡിസംബർ രണ്ടിന് ഫോൺ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
എന്നാൽ ഫോണിന്റെ വിലവിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യയിൽ വിവോ വി20 പ്രോയ്ക്ക് 29,990 രൂപ വിലയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ഓൺലൈൻ സൈറ്റുകളിലും രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.
ഫോണിന്റെ ഗ്ലോബൽ പതിപ്പിലുള്ള അതേ ഫീച്ചറുകളുമായാണ് വിവോ വി20 പ്രോ 5ജി ഇന്ത്യയിൽ എത്തുക എന്നാണ് വിവരം. 6.44 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലോ, ഡ്യുവൽ സെൽഫി ക്യാമറകൾ. സ്ക്രീനിൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടാവുമെന്നും പറയപ്പെടുന്നു.
സ്നാപ്ഡ്രാഗൺ 765ജി പ്രൊസസർ ചിപ്പിലായിരിക്കും ഫോണിന്റെ പ്രവർത്തനം. എട്ട് ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഉണ്ടായിരിക്കും.
64 എംപി പ്രധാന സെൻസർ ആയി വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമായയിരിക്കും ഫോണിൽ. ഒപ്പം എട്ട് എംപി, രണ്ട് എംപി സെൻസറുകളുമുണ്ടാവും.
44 എംപി, എട്ട് എംപി സെൻസറുകൾ ഉൾപ്പെടുന്നതായിരിക്കും ഡ്യുവൽ സെൽഫി ക്യാമറ. 4000 എംഎഎച്ച് ബാറ്ററിയിൽ 33 വാട്ട് അതിവേഗ ചാർജിങ് സൗകര്യമുണ്ടാവുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ 5ജി ഫോണായിരിക്കും വിവോ വി20 എന്ന് കമ്പനി അവകാശപ്പെടുന്നു.