വിവോ വി 23 ഫോണുകള്‍ ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു


മീഡിയടെക് ഡൈമെന്‍സിറ്റി 920 പ്രോസസ്സര്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണാണ് വിവോ വി 23 5ജി.

Photo: Vivo

പ്രമുഖ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളായ വിവോ വി 23 5ജി, വിവോ വി 23 പ്രോ 5ജി ജനുവരി 5ന് ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയിലെത്തിക്കും. ഫോണുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും, ഫോണുകളുടെ വില, സവിശേഷതകള്‍ എല്ലാം വിശദമായി തന്നെ ഇന്റര്‍നെറ്റില്‍ സുലഭമാണ്. മീഡിയടെക് ഡൈമെന്‍സിറ്റി 920 പ്രോസസ്സര്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണാണ് വിവോ വി 23 5ജി. ഏകദേശം 29,000 ഏകദേശം രൂപയാണ് പ്രതീക്ഷിക്കുന്ന വില. എന്നാല്‍ വിവോ വി 23 പ്രോ 5ജി ക്ക് ഇന്ത്യയില്‍ 40,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

വിവോ വി 23 5ജിയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍



മീഡിയടെക് ഡൈമെന്‍സിറ്റി 920 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 5ജി വിപണിയിലെത്തുക. യുഎഫ്എസ് 2.2 സപ്പോര്‍ട്ടോട് കൂടിയ 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 90 ഹെര്‍ട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.44 ഇഞ്ച് ഫുള്‍ എച് ഡി+ അമോലെഡ് ഡിസ്‌പ്ലേയും 44W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4200mAh ബാറ്ററിയുമാണ് ഫോണില്‍ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍.

64 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ക്യാമറയും കൂടാതെ 2 മെഗാപിക്‌സലിന്റെ മാക്രോ ക്യാമറയുമാണ് പിന്‍ ക്യാമറ സംവിധാനത്തില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുന്‍ ക്യാമറ വിഭാഗത്തില്‍ 50 മെഗാപിക്‌സലിന്റെയും 8 മെഗാപിക്‌സിലിന്റെയും ഡ്യുവല്‍ സെല്‍ഫി ക്യാമറകളും പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച സെക്യൂരിറ്റിയും ഉപയോക്താ അനുഭവും നല്‍കുന്നതിനായി വിവോയുടെ ഫണ്‍ ടച്ച് ഒഎസ് 12 ഉം ആന്‍ഡ്രോയിഡ് 12 സാങ്കേതികവിദ്യയും കൂടി ഫോണില്‍ ഉള്‍പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ വി 23 പ്രോ 5ജിയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

മീഡിയടെക്കിന്റെ നിലവിലുള്ള ഫ്‌ലാഗ്ഷിപ്പ് പ്രോസസ്സറായ ഡൈമെന്‍സിറ്റി 1200 പ്രോസസ്സറിന്റെ കരുത്തോടെയാണ് വിവോ വി 23 പ്രോ 5ജി വിപണിയിലെത്തുക. 12ജിബി വരെയുള്ള റാമും 256 ജിബി വരെയുള്ള സ്റ്റോറേജുമാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 90 ഹെര്‍ട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ വലിപ്പമാര്‍ന്ന 6.56 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും മികച്ച ബാറ്ററി ക്ഷമതക്കായി 44W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 4300mAh ബാറ്ററിയും പ്രതീക്ഷിക്കുന്ന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയെത്തുന്ന പിന്‍ ക്യാമറ വിഭാഗത്തില്‍ 108 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ക്യാമറയും കൂടാതെ 2 മെഗാപിക്‌സലിന്റെ മാക്രോ ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. മുന്‍ക്യാമറ വിഭാഗത്തില്‍ 50 മെഗാപിക്‌സലിന്റെയും 8 മെഗാപിക്‌സിലിന്റെയും ഡ്യൂവല്‍ സെല്‍ഫി ക്യാമറകളും പ്രതീക്ഷിക്കുന്നു. വിവോയുടെ തനത് ഫണ്‍ ടച്ച് ഒഎസ് 12 ഉം ആന്‍ഡ്രോയിഡ് 12 സാങ്കേതികവിദ്യയും പോലെയുള്ള സവിശേഷതകള്‍ ഫോണിനെ കൂടുതല്‍ മികച്ചതാക്കുമെന്ന് കരുതുന്നു.

വിവോ വി 23, വിവോ വി 23 പ്രോ 5ജിയുടെയും പ്രതീക്ഷിക്കുന്ന വില

സണ്‍ഷൈന്‍ ഗോള്‍ഡ്, സ്റ്റാര്‍ഡസ്റ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വിവോ വി 23ക്ക് 26000 രൂപ മുതല്‍ 29000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇതേ നിറങ്ങളില്‍ തന്നെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിവോ വി 23 പ്രോക്ക് 37000 രൂപമുതല്‍ 40000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Content Highlights : Vivo V23 5G, Vivo V23 Pro 5G expected Price, Specifications and Launch in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented