ഐഫോണിന് ഒത്ത എതിരാളി, ടെസ്‌ല മോഡല്‍ പൈ ഫോണ്‍; ഇലോണ്‍ മസ്‌ക് ഫോണ്‍ നിര്‍മാണത്തിലേക്കോ?


സാങ്കേതിക ലോകത്ത് അത്ഭുതങ്ങള്‍ കാട്ടി അമ്പരപ്പിച്ചിട്ടുള്ള മസ്‌കും കൂട്ടരും ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങുകയാണെന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ആരായാലും ഒന്ന് അമ്പരക്കും. അവര്‍ അതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ ആരിലും ആഗ്രഹമുണ്ടാവും.

ടെസ്ല മോഡൽ പൈ സ്മാർട്ഫോൺ ചിത്രകാരന്റെ ഭാവനയിൽ | Photo: Screengrab from Youtube|adrstudiodesign

നിലവില്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ഐ ഫോണിന്റെ സ്ഥാനത്തെ വെല്ലാന്‍ മറ്റൊരു കമ്പനിയില്ല. വില കൂടിയ ഫോണുകള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ആന്‍ഡ്രോയിഡ് ഫോണ്‍ കമ്പനികളുടെയെല്ലാം സ്ഥാനം ഐ ഫോണിന് പിറകില്‍ തന്നെയാണ്. എന്നാല്‍ ഐ ഫോണിന്റെ ഈ മേല്‍ക്കോയ്മയ്ക്ക്, കുത്തകയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ വാഹന നിര്‍മാണ കമ്പനിയായ ടെസ്ല പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാന്‍ പോവുകയാണത്രേ.! ടെസ്‌ല മോഡല്‍ പൈ..

അതെ, ഇലോണ്‍ മസ്‌ക് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്നും ഐ ഫോണിനെയും ആന്‍ഡ്രോയിഡിനേയും വെല്ലുന്ന ഫീച്ചറുകളുമായെത്തുന്ന ഫോണ്‍ ആയിരിക്കും അതെന്നുമാണ് അഭ്യൂഹങ്ങള്‍. സ്റ്റാര്‍ ലിങ്കിന്റെ സഹായത്തോടെ ചൊവ്വാഗ്രഹത്തില്‍ വെച്ചും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കൂടി കേട്ടാല്‍ ഫോണിന്റെ ലെവല്‍ ഏത് വരെയുണ്ടെന്ന് സങ്കൽപിക്കാവുന്നതേയുള്ളൂ.

Tesla Model Pi
ടെസ്‌ല മോഡൽ പൈ ഫോണിലെ ക്യാമറ മോഡ്യൂൾ ചിത്രകാരന്റെ ഭാവനയിൽ | Photo: Screengrab from Youtube/adrstudiodesign

സാങ്കേതികലോകത്ത് അത്ഭുതങ്ങള്‍ കാട്ടി അമ്പരപ്പിച്ചിട്ടുള്ള മസ്‌കും കൂട്ടരും ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങുകയാണെന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ആരായാലും ഒന്ന് അമ്പരക്കും. അവര്‍ അതില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ ആരിലും ആഗ്രഹമുണ്ടാവും.

യഥാര്‍ത്ഥത്തില്‍ ടെസ്‌ലയോ ഇലോണ്‍ മസ്‌കോ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനങ്ങളൊന്നും ഈ ഫോണിനെ കുറിച്ച് നടത്തിയിട്ടില്ല. സെപ്റ്റംബറില്‍ ഡെവ്ഡിസ്‌കോഴ്‌സ്.കോം ഇത് സംബന്ധിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തി.

'എല്ലാ ദിവസവും സെര്‍ച്ച് എഞ്ചിനുകളില്‍ ആളുകള്‍ ഒരേ ചോദ്യം തന്നെ ചോദിക്കുകയാണ്. ടെസ്‌ല ഫോണ്‍ പുറത്തിറക്കാന്‍ പോവുകയാണോ?. അതെ ഇലോണ്‍ മസ്‌കിന്റെ സ്മാര്‍ട്‌ഫോണ്‍ താമസിയാതെ നമ്മള്‍ കാണും.'

എന്താണ് ടെസ്‌ല മോഡല്‍ പൈ ?

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല താമസിയാതെ പുറത്തിറക്കിയേക്കും എന്ന് പറയപ്പെടുന്ന ഒരു ഫ്യുച്വറിസ്റ്റിക് സ്മാര്‍ട്‌ഫോണ്‍ ആണ് ടെസ്ല മോഡല്‍ പൈ. ചില മാതൃകാ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൊവ്വയില്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഉണ്ടാകുമെന്നും, ന്യൂറാലിങ്കുമായി ബന്ധിപ്പിക്കാനാകുമെന്നും ജനങ്ങളിലേക്കെത്തുന്ന ആദ്യ സാറ്റലൈറ്റ് ഫോണ്‍ ആയിരിക്കും ഇതെന്നും ഉള്‍പ്പടെഈ ഫോണിലെ സവിശേഷതകളെ കുറിച്ച് ഒട്ടേറെ റിപ്പോര്‍ട്ടുകളുണ്ട്.

Tesla Model Pi
Photo: Screengrab from Youtube/adrstudiodesign

ടെസ്ല മോഡല്‍ പൈയില്‍ പ്രവചിക്കപ്പെടുന്ന സൗകര്യങ്ങള്‍

ടെസ്‌ല മോഡല്‍ പൈയില്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്ന ചില സവിശേഷതകളാണിവ. ഫോണില്‍ ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 898 പ്രൊസസറോ അതിന് ശേഷം പുറത്തിറങ്ങിയ പ്രൊസസറുകളോ പുറത്തിറക്കാന്‍ പോവുന്നവയോ ആയിരിക്കാം. രണ്ട് ടിബി ഫ്‌ളാഷ് സ്റ്റോറേജുണ്ടാകും. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും. ഫോണിന്റെ നിറം മാറ്റാന്‍ സാധിക്കുന്ന പ്രത്യേക കോട്ടിങും ഇതിലുണ്ടാവും. പരിസ്ഥിതി ഘടകങ്ങള്‍ അനുസരിച്ചായിരിക്കും ഇതിന്റെ നിറം മാറുക.

ഇതില്‍ ക്വാഡ് ക്യാമറയാവും എന്നു സബ് സ്‌ക്രീന്‍ ഫ്രണ്ട് ക്യാമറ ആയിരിക്കുമെന്നും പറയപ്പെടുന്നു. ഇതുവരെ ഫോണുകളില്‍ വന്നിട്ടില്ലാത്ത അത്രയും മികച്ച ശക്തിയേറിയ ക്യാമറയായിരിക്കും ടെസല്ല ഫോണിലേതെന്നും ഇതുപയോഗിച്ച് ക്ഷീരപഥം അഥവാ മില്‍കി വേ പോലും ചിത്രീകരിക്കാനാവുമെന്നും അഭ്യൂഹങ്ങളുണ്ട്.

സൗരോര്‍ജം ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമത്രെ. ഇത് കൂടാതെ ടെസ്ലയുടെ വാഹനങ്ങളെല്ലാം ഫോണുമായിബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനുമാവും.

സ്റ്റാര്‍ലിങ്കിന്റെ സഹായത്തോടെ ചൊവ്വാ ഗ്രഹത്തില്‍ ഉപയോഗിക്കാനാവും

മോഡല്‍ പൈ സ്മാര്‍ട്‌ഫോണിലെ ആന്റിനയിലൂടെ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനമായ സ്റ്റാര്‍ലിങ്കുമായി ബന്ധിപ്പിക്കാനാവുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. 210 എംബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗം ഇതില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ന്യൂറാലിങ്കുമായി ബന്ധിപ്പിക്കാനാവും

മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടര്‍ഉപകരണവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇലോണ്‍ മസ്‌കിന്റെ പദ്ധതിയാണ് ന്യൂറാലിങ്ക്. ഇപ്പോഴും ഗവേഷണ ഘട്ടത്തിലിരിക്കുന്ന ഈ സംവിധാനം കേവലം ചിന്തകളിലൂടെ ഉപകരണം നിയന്ത്രിക്കാന്‍ സാധിക്കും വിധമാണ് രൂപകല്‍പന ചെയ്യുന്നത്. ഈ രീതിയില്‍ ശരീരം ചലിപ്പിക്കാന്‍ സാധിക്കാത്ത ഒരാള്‍ ക്ക് ന്യൂറാലിങ്കിലൂടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tesla Phone
Photo: Screengrab from Youtube/adrstudiodesign

ക്രിപ്‌റ്റോ കറന്‍സി മൈനിങ്

മാര്‍സ് കോയിന്‍ എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സിയിലേക്കു കടക്കാൻ ഈ ഫോണ്‍ ഉപയോഗിച്ച് സാധിക്കുമത്രേ. ഫോണ്‍ ഒരു ക്രിപ്‌റ്റോ വാലറ്റ് ആയി ഉപയോഗിക്കാന്‍ സാധിക്കും

പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ആദ്യ സാറ്റലൈറ്റ് ഫോണ്‍

ഈ ഫോണിനെ ആദ്യ സാറ്റലൈറ്റ് ഫോണ്‍ എന്ന് പറയാന്‍ കഴിയില്ല. കാരണം. തുരായ (Thuraya), ഇറീഡിയം (Iredium) തുടങ്ങിയ സാറ്റലൈറ്റ് ഫോണുകള്‍ ഇതിനകം ലഭ്യമാണ്. എന്നാല്‍, ആര്‍ക്കും വാങ്ങാന്‍ ആദ്യ സ്മാര്‍ട് സാറ്റലൈറ്റ്‌ഫോണ്‍ ആയിരിക്കും ഇത് എന്ന് പറയാം.

ശരിക്കും ടെസ്ല മോഡല്‍ പൈ ഫോണ്‍ ഉണ്ടോ? ഇത് എന്ന് പുറത്തിറങ്ങും ?

2021 അവസാനത്തോടെ ടെസ്ല ഫോണ്‍ പുറത്തിറക്കുമെന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. എന്നാല്‍, അത്തരം ഒരു വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ പറയുന്നത് മോഡല്‍ പൈ 2022-ല്‍ എത്തുമെന്നാണ്. എന്തായാലും മുകളില്‍ പറഞ്ഞ സവിശേഷതകളുമായി ഒരു ഫോണ്‍ പുറത്തിറങ്ങണം എങ്കില്‍ കുറഞ്ഞത് 2025 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.

നിലവില്‍ ടെസ്ല മോഡല്‍ പൈ എന്നൊരു ഫോണ്‍ ഇല്ല. ചിലപ്പോള്‍ കുറേ വര്‍ഷം കഴിഞ്ഞ് വന്നേക്കാം. എന്നാല്‍, നിലവില്‍ അങ്ങനെ ഒരു ഫോണില്ല. ഇറ്റാലിയന്‍ ഗ്രാഫിക്‌സ് ഡിസൈനറായ അന്റോണിയോ ഡി റോസ മോഡല്‍ പൈ ഫോണിന്റേത് എന്ന പേരില്‍ തന്റെ ഭാവനയില്‍ തയ്യാറാക്കിയ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമാണ് മുകളില്‍ പറഞ്ഞ അഭ്യൂഹങ്ങളെല്ലാം രംഗപ്രവേശം ചെയ്യുന്നതിനിടയാക്കിയത്. ഇത്തരം പദ്ധതികളെ കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്യുന്നത് വരെ ഇങ്ങനെ ഒരു ഫോണ്‍ പദ്ധതി ടെസ്ലയ്ക്കില്ല എന്ന് തന്നെ വിശ്വസിക്കാം.

Content Highlights: Tesla’s rumoured making new ‘Model Pi’ Price, Specifications and Release Date

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented