കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകളുമായി ടെക്‌നോ സ്പാര്‍ക് 9 വിപണിയില്‍


2 min read
Read later
Print
Share

ഏറ്റവും കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കാനാണ് ടെക്‌നോയില്‍ തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രാന്‍ഷന്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

Photo: Tecno

കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോയുടെ പുതിയ സ്പാര്‍ക് 9 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. മെമ്മറി ഫ്യൂഷന്‍ സംവിധാനത്തോടു കൂടിയ 11 ജിബി റാം, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് എന്നിവയാണ് ടെക്‌നോ സ്പാര്‍ക് 9 -ന്റെ പ്രത്യകതകള്‍. ജൂലായ് 23 മുതല്‍ ആമസോണില്‍ ടെക്‌നോ സ്പാര്‍ക് 9-ന്റെ രണ്ടു വകഭേദങ്ങള്‍ ലഭ്യമാകും. 4+64 ജിബി വേരിയന്റിന് 8,499 രൂപയും 6+128 ജിബി വേരിയന്റിന് 9,499 രൂപയും ആണ് വില.

ഏറ്റവും കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കാനാണ് ടെക്‌നോയില്‍ തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ട്രാന്‍ഷന്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു. പതിനൊന്ന് ജിബി റാമും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും നല്‍കി ഉപഭോക്താക്കളുടെ ബഹുമുഖ ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ടെക്‌നോ സ്പാര്‍ക്ക് 9 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ ഡിസ്‌പ്ലേ, മികച്ച ക്യാമറ, ശക്തമായ പ്രോസസര്‍ എന്നിങ്ങനെയുള്ള പുതുതലമുറ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സ്പാര്‍ക്ക് 9 ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ഏറ്റവും മികച്ച വിലയിലാണ് ഇതു വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


മികച്ച വേഗത്തിനായി 11 ജിബി റാം, സ്റ്റോറേജ് ഉപയോഗിച്ച് റാം വര്‍ധിപ്പിക്കാന്‍ കഴിയുന്ന മെമ്മറി ഫ്യൂഷന്‍ സംവിധാനം, 128 ജിബി ഇന്റേണല്‍ സ്റ്റേറേജ് (ഇത് 512 ജിബി വരെ വര്‍ധിപ്പിക്കാം), മികച്ച കാഴ്ചാനുഭവം നല്‍കുന്നതിനായി 6.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 89.3% സ്‌ക്രീന്‍-ടു-ബോഡി അനുപാതം, ശക്തമായ മീഡിയടെക് ഹെലിയോ ജി 37 പ്രോസസര്‍, എഐ സഹായത്തോടെയുള്ള 13 എംപി ഡ്യുവല്‍ കാമറ, 8 എം പി സെല്‍ഫി കാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവ ടെക്‌നോ സ്പാര്‍ക് 9-ന്റെ സവിശേഷതകളാണ്.

ആകര്‍ഷക രൂപകല്‍പ്പനയുള്ള ഈ ഫോണ്‍ സ്‌കൈ മിറര്‍, ഇന്‍ഫിനിറ്റി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്12 ഓപ്പറേറ്റിംഗ് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 4ജി, 5ജി, ബ്ലൂടൂത്ത്, വൈഫൈ 3.5 എംഎം ഇയര്‍ഫോണ്‍ തുടങ്ങി നിരവധി കണക്ടീവിറ്റി ഓപ്ഷനുകളും ലഭ്യമാണ്. ഡിടിഎസ് സ്പീക്കര്‍, വൈവിധ്യമാര്‍ന്ന സൗണ്ട് സെറ്റിംഗ് സംവിധാനം തുടങ്ങയവയും സവിശേഷതകളാണ്. ത്രി ഇന്‍ വണ്‍ സിം സ്ലോട്ടോടെയാണ് സ്പാര്‍ക് 9 എത്തുന്നത്.

Content Highlights: techno spark 9 smartphone launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented