Tecno Pova 5G | Photo: Tecno
ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ കമ്പനിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ടെക്നോ പോവ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയ ടെക്ക് ഡൈമെന്‍സിറ്റി 900 പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലത്തില്‍ എട്ട് ജിബി റാം ശേഷിയാണ് ഫോണിനുള്ളത്. 50 മെഗാപിക്സല്‍ പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ ക്യാമറ, പിന്‍ഭാഗത്തായി പതിച്ച മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ ലോഗോ എന്നിവ ഫോണിനുണ്ട്. 6000 എംഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.
19,999 രൂപയാണ് ടെക്നോ പോവ 5ജി ഫോണിന് ഇന്ത്യയിലുള്ള വില. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പ് മാത്രമാണ് ഫോണിനുള്ളത്. കറുപ്പ് നിറത്തിലാണ് ഇത് വിപണിയിലെത്തുക. ആമസോണില്‍ ഫെബ്രുവരി 14 മുതല്‍ ഫോണിന്റെ വില്പന ആരംഭിക്കും. ആദ്യത്തെ 1500 ഉപഭോക്താക്കള്‍ക്ക് 1999 രൂപ വിലക്കിഴിവ് ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
സവിശേഷതകള്‍
ആന്‍ഡ്രോയിഡ് 11 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ഫോണ്‍ ആണ് ടെക്നോ പോവ 5ജി. കമ്പനിയുടെ ഹൈഓഎസ് 8.0 ആണ് ഫോണില്‍. 6.9 ഇഞ്ച് (1080x2460 പിക്സല്‍) ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണിതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 180 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്.
8 ജിബി ആണ് റാം ശേഷിയെങ്കിലും ഇതിലെ മെമ്മറി ഫ്യൂഷന്‍ സാങ്കേതിക വിദ്യയിലൂടെ ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് റാം 11 ജിബി വരെ വര്‍ധിപ്പിക്കാനാകുമെന്ന് കമ്പനി പറയുന്നു.
ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ എഫ്1.6 അപ്പേര്‍ച്ചറുള്ള 50 എംപി ക്യാമറയാണുള്ളത്. മറ്റ് ലെന്‍സുകള്‍ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറ നല്കിയിരിക്കുന്നു. സെല്‍ഫിയ്ക്കായി ഡ്യുവല്‍ ഫ്ളാഷുമുണ്ട്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് 512 ജിബിവരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഉയര്‍ത്താം.
6000 എംഎഎച്ച് ബാറ്ററിയ്ക്ക് 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..