Photo: Realme
നൂതനമായ നിരവധി മാറ്റങ്ങളാണ് സ്മാർട്ഫോൺ നിർമാണ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഫോണിന്റെ കഴിവിലും പ്രവർത്തന മികവിലും ഈ മാറ്റങ്ങള്‍ ഇന്ന് പ്രകടമാണ്. ശക്തിയേറിയ പ്രൊസസർ ചിപ്പുകൾ, ശക്തിയേറിയ ക്യാമറകൾ, മികവാർന്ന സ്ക്രീനുകൾ, മികച്ച ഗ്രാഫിക്സ് ശേഷി, ആകർഷകമായ രൂപകൽപന, 5ജി പോലുള്ള അതിവേഗ കണക്റ്റിവിറ്റി, അതിവേഗ ചാർജിങ് അങ്ങനെ പോവുന്നു ആ മാറ്റങ്ങൾ.
അങ്ങനെ ഇതുവരെ കണ്ടതിൽ ഏറ്റവും മികവാർന്ന ഒരു കൂട്ടം സ്മാർട്ഫോണുകളെയാണ് 2022 കാത്തിരിക്കുന്നത്. അതിൽ ചില ഫോണുകൾ ഇതാ.
സാംസങ് ഗാലക്സി എസ്22 സീരീസ് ഗാലക്സി എസ് 21
ഫെബ്രുവരി ആദ്യം തന്നെ സാംസങ് എസ് 22 പരമ്പര ഫോണുകള്‍ പുറത്തിറക്കിയേക്കും. പുതിയ ഡിസൈനും ശക്തിയേറിയ ഹാര്‍ഡ് വെയറും ക്യാമറ സംവിധാനവും ഇതിലുണ്ടാകും.
ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.0 സോഫ്റ്റ് വെയര്‍ ആയിരിക്കും ഇതില്‍. ഗാലക്സി എസ്22 അള്‍ട്രയില്‍ എസ് പെന്‍ പിന്തുണയുമുണ്ടാവും.
സാംസങിന്റെ എസ് 21 എഫ്ഇ സ്മാര്‍ട്ഫോണും 2022 തുടക്കത്തില്‍ തന്നെ പുറത്തിറങ്ങിയേക്കും. ബജറ്റ് ഫ്ളാഗ്ഷിപ്പ് ഗണത്തിലേക്കാണ് ഇത് വരിക. എസ് 22 പരമ്പരയേക്കാള്‍ വില കുറവായിരിക്കും. പുതിയ സൗകര്യങ്ങളും ഡിസൈനും ഈ ഫോണിലും പ്രതീക്ഷിക്കാം.
വണ്‍ പ്ലസ് 10 പരമ്പര, വണ്‍പ്ലസ് നോര്‍ട് 2 സിഇ
വണ്‍പ്ലസിന്റെ 10 പരമ്പര ഫോണുകള്‍ ജനുവരിയില്‍ തന്നെ പുറത്തിറങ്ങിയേക്കും. വണ്‍പ്ലസ് 10, വണ്‍ പ്ലസ് 10 പ്രോ ഫോണുകളാണ് ഇതിലുണ്ടാവുക. പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ് ആയിരിക്കും ഇതിലുണ്ടാവുക. പുതിയ ക്യാമറ സെറ്റ് അപ്പും ക്യൂഎച്ച്ഡി സ്ക്രീന്‍ ഉള്‍പ്പടെയുള്ള മറ്റ് മാറ്റങ്ങളും ഇതില്‍ പ്രതീക്ഷിക്കാം.
ഓപ്പോയിലെ കളര്‍ ഒഎസും ഓക്സിജന്‍ ഒഎസും സംയോജിപ്പിച്ച യുണിഫൈഡ് ഒഎസും പുതിയ ഫോണുകളില്‍ വണ്‍പ്ലസ് അവതരിപ്പിച്ചേക്കും.
ഫെബ്രുവരിയിയില്‍ വണ്‍പ്ലസിന്റെ നോര്‍ഡ് 2 എസ്ഇ ഫോണ്‍ അവതരിപ്പിക്കപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആപ്പിള്‍ ഐഫോണ്‍ 14 പരമ്പര, ഐഫോണ്‍ എസ്ഇ 3
പതിവുപോലെ ഐഫോണിന്റെ പുതിയ പതിപ്പ് 2022 ലും എത്തും. ഐഫോണ്‍ 14 പരമ്പരയാണ് ഇനി വരാനുള്ളത്. ഫോണിന് പഞ്ച് ഹോള്‍ സ്ക്രീന്‍ ആയിരിക്കുമെന്നും 48 എംപി ക്യാമറ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുതിയ ആപ്പിള്‍ എ16 ബയോണിക് ചിപ്പ് ആയിക്കും എന്നും പ്രോ മോഡലുകളില്‍ രണ്ട് ടിബി സ്റ്റോറേജ് ഉണ്ടാവുമെന്നും പറയപ്പെടുന്നു.
പിക്സല്‍ 6എ
ഈ വര്‍ഷം പുറത്തിറങ്ങിയ ഗൂഗിള്‍ പിക്സല്‍ 6 പിക്സല്‍ 6 പ്രോ സ്മാര്‍ട്ഫോണുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കമ്പനിയുടെ തന്നെ ടെന്‍സര്‍ ചിപ്പ് ശക്തിപകരുന്ന ഫോണികള്ക്ക് മറ്റ് ഫ്ളാഗ്ഷിപ്പുകളോട് മത്സരിക്കാനും സാധിച്ചിരുന്നു.
അതേസമയം പിക്സല്‍ 5എ ഫോണുകള്‍ക്ക് പിന്‍ഗാമിയായി പിക്സല്‍ 6എ എത്തിയേക്കും. പുതിയ ടെന്‍സര്‍ ചിപ്പ് ആയിരിക്കും ഇതില്‍. പിക്സല്‍ 6, പിക്സല്‍ 6 പ്രോ ഫോണുകള്‍ പുറത്തിറക്കിയിട്ടില്ലാത്ത ഇന്ത്യ പോലുള്ള ഇടങ്ങളില്‍ ഈ ഫോണ്‍ എത്തിയേക്കും.
ഓപ്പോ ഫൈന്‍ഡ് എന്‍
ഓപ്പോയുടെ ആദ്യ ഫോള്‍ഡബിള്‍ഫോണ്‍ ആണിത്. 2021 അവസാനത്തോടെയാണ് ഈ ഫോണ്‍ പ്രഖ്യാപിച്ചത്. സാംസങിന്റെ ഗാലക്സി സെഡ് ഫോള്‍ഡ് പരമ്പരയ്ക്ക് സമാനമായി അകത്തോട്ട് മടക്കുന്ന വിധത്തിലാണ് ഓപ്പോ ഫൈന്റ് എനിന്റെയും രൂപകല്പന. ഇത് വളരെ ലളിതമായ രൂപകല്പനയിലുള്ളതും ഉപകാരപ്രദവും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നതുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസ്പ്ലേയിലെ ചുളിവ്, ഫോണിന്റെ മൊത്തതിലുള്ള ഈട് നില്ക്കല്, മികച്ച ഹിഞ്ച്, ഡിസ്പ്ലേ ഡിസൈന്‍ എന്നിങ്ങനെ മുമ്പ് പുറത്തിറങ്ങിയ ഫോള്‍ഡബിള്‍ ഫോണുകളില്‍ പ്രധാന പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ഫൈന്റ് എന്‍ എത്തുന്നത് എന്ന് ഓപ്പോ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വണ്‍ പ്ലസ് സ്ഥാപകനുമായ പെറ്റ് ലാവു പറഞ്ഞു.
റിയല്‍മി ജിടി 2
ജനുവരി നാലിന് റിയല്‍മി ജിടി 2 പരമ്പര എത്തും. മികച്ച ക്യാമറ ഫീ്ച്ചറുകളുമായാണ് റിയല്‍മി ജിടി 2 പ്രോ എത്തുന്നത്. 50 എംപി സോണി ഐഎംഎക്സ് സെന്‍സര്‍ ആയിരിക്കും ഇതില്‍. സ്നാപ്ഡ്രാഗണ്‍ 888 ചിപ്പ് സെറ്റായിരിക്കുമോ എന്ന് വ്യക്തമല്ല.
Content Highlights: smartphones expecting in 2022
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..