സാംസങ് A04e | photo: samsung.com
കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സാംസങ് ഗാലക്‌സി A04, ഗാലക്‌സി A04e എന്നീ മോഡലുകളാകും വിപണിയിലെത്തുക. രണ്ടുഫോണുകളും 10,000 രൂപയ്ക്ക് താഴെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
ആഗോളതലത്തില്‍ നേരത്തെ റിലീസായ മോഡലുകള്‍ ഇന്ത്യയിലെത്തുമ്പോള്‍ ഫീച്ചറുകളില്‍ സാരമായ മാറ്റം ഉണ്ടാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഫോണ്‍ ഇന്ത്യയിലെത്തുക്കുന്നതുമായി ബന്ധപ്പെട്ട് സാംസങ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2022 ഓഗസ്റ്റിലാണ് ഗാലക്‌സി A04 പുറത്തിറക്കിയത്. ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 50 മെഗാപിക്‌സലിന്റെ പ്രൈമറി ലെന്‍സും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും വരുന്നുണ്ട്. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതാണ്. 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലെയുമായാണ് ഫോണ്‍ പുറത്തിറങ്ങിയത്.
കറുപ്പ്, നീല, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. 5000 mAh ബാറ്ററിയാണ് ഗാലക്‌സി A04 ല്‍ നല്‍കിയിരിക്കുന്നത്. മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 4 ജിബി - 32 ജിബി വേരിയന്റാണ് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
2022 ഒക്ടോബറിലാണ് ഗാലക്‌സി A04 പുറത്തിറങ്ങിയത്. A04e യോട് ഒട്ടുമിക്ക ഫീച്ചറുകളിലും A04 സാമ്യത പുലര്‍ത്തുന്നുണ്ട്. ക്യാമറ സെറ്റപ്പിലാണ് പ്രധാനമായും വ്യത്യാസമുള്ളത്. ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 13 മെഗാപിക്‌സലിന്റെ പ്രൈമറി ലെന്‍സും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും വരുന്നുണ്ട്. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേത് തന്നെയാണ്. മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 3 ജിബി - 32 ജിബി വേരിയന്റാണ് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
അതേസമയം, സാംസങിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗാലസ്‌കി S23 വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരങ്ങള്‍. ഫെബ്രുവരിയോടെ ആഗോളതലത്തില്‍ ഫോണ്‍ എത്തുമെന്നാണ് വിവരങ്ങള്‍. ഇന്ത്യയില്‍ മാര്‍ച്ച് മാസത്തോടെ എത്തിയേക്കും.
Content Highlights: Samsung may launch 2 new smartphones under 10k in India soon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..