Samsung A73 | Photo: Samsung
സാംസങ് പുതിയ അഞ്ച് സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്സി എ73 5ജി, ഗാലക്സി എ13, ഗാലക്സി എ53, ഗാലക്സി എ23, ഗാലക്സി എ33 തുടങ്ങിയ ഫോണുകളാണ് അവതരിപ്പിച്ചത്.
5000 എംഎഎച്ച് ബാറ്ററി, 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ ഉള്‍പ്പടെയുള്ള നിരവധി സൗകര്യങ്ങളാണ് പുതിയ മിഡ് റേഞ്ച് എ സീരീസ് ഫോണുകളില്‍ സാംസങ് ഒരുക്കിയിട്ടുള്ളത്. ഗാലക്സി എ53 5ജി ഫോണില്‍ സ്റ്റീരിയോ സ്പീക്കറുകളും, 5എന്‍എം എക്സിനോസ് ചിപ്പും, 120 ഹെര്‍ട്സ് ഡിസ്പ്ലേയും ഉണ്ടാവും.
ഗാലക്സി എ73 5ജി, എ53 5ജി, ഫോണുകളില്‍ നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഓഎസ് അപ്ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗാലക്സി എ23, എ13 ഫോണുകളില്‍ രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റും നാല് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റും ലഭിക്കും.
ഗാലക്സി എ33 ഫോണില്‍ മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഒഎസ് അപ്ഡേറ്റും നാല് സുരക്ഷാ അപ്ഡേറ്റും ലഭിക്കും.
ഗാലക്സി എ53 5ജി ഫോണിന്റെ 6ജിബി + 128 ജിബി പതിപ്പിന് 34,499 രൂപയാണ് വില.
8ജിബി + 128 ജിബി പതിപ്പ്ന് 35,999 രൂപയാണ് വില.
ഗാലക്സി എ73 യുടെയും ഗാലക്സി എ33 യുടേയും വില കമ്പനി പുറത്തുവലിട്ടിട്ടില്ല.
ഗാലക്സി എ23യുടെ 6ജിബി + 128 ജിബി പതിപ്പിന് 19,499 രൂപയാണ് വില. 8ജിബി + 128 ജിബി പതിപ്പിന് 20,999 രൂപയാണ് വില.
ഗാലക്സി എ13 ന്റെ 4ജിബി + 64 ജിബി പതിപ്പിന് 14,999 രൂപയാണ് വില. 4ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപയും 6ജിബി + 64 ജിബി പതിപ്പിന് 17,499 രൂപയും ആണ് വില.
സാംസങ് ഗാലക്സി എ73: സവിശേഷതകള്‍
സാംസങ് ഗാലക്സി എ73 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. പാനലിന് ഫുള്‍ HD+ റെസല്യൂഷനുണ്ട്. സാംസങ്ങിന്റെ സ്വന്തം എക്സിനോസ് പ്രൊസസര്‍ ഉപയോഗിച്ചിട്ടുള്ള ഗാലക്സി എ 53 യില്‍ നിന്ന് വ്യത്യസ്തമായി ഗാലക്സി എ73 യില്‍ സ്നാപ്ഡ്രാഗണ്‍ 778ജി പ്രൊസസറാണ് നല്‍കിയിട്ടുള്ളത്.
ഫോട്ടോഗ്രാഫിക്കായി, 108 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, ഡെപ്ത്, മാക്രോ ഷോട്ടുകള്‍ എന്നിവയ്ക്കായി രണ്ട് 5 മെഗാപിക്സല്‍ സെന്‍സറുകള്‍ ഉള്‍പ്പെടുന്ന ഒരു ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണുള്ളത്.. മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്സല്‍ ക്യാമറയാണ്. ആന്‍ഡ്രോയിഡ് 12 ആണിതില്‍. 25W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയുണ്ട്. 25W ചാര്‍ജര്‍ പ്രത്യേകം വാങ്ങേണ്ടിവരും.
ഗാലക്സി എ23, ഗാലക്സി എ13: സവിശേഷതകള്‍
സാംസങ് ഗാലക്സി എ 23, ഗാലക്സി എ 13 എന്നിവയ്ക്ക് ഏതാണ്ട് സമാനമായ സവിശേഷതകളാണുള്ളത്. അതില്‍ ആദ്യത്തേത് സ്നാപ്ഡ്രാഗണ്‍ 680 SoC ആണ്. 4G ചിപ്പ് ആണിത്. സാംസങ്ങിന്റെ എക്സിനോസ് 850 ചിപ്പാണ് A13 ന് ഊര്‍ജം പകരുന്നത്. മറ്റ് സവിശേഷതകള്‍ രണ്ട് ഉപകരണങ്ങളിലും സമാനമാണ്. 15W ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേ എന്നിവയാണ് രണ്ടിലും.
കൂട്ടത്തില്‍ വിലകുറഞ്ഞ മോഡലായ ഗാലക്സി എ13 ന്, സാധാരണ 60Hz ഡിസ്പ്ലേയോടെയാണ് വരുന്നത്. ഗാലക്സി എ23യ്ക്ക് 90Hz പാനലണുള്ളത്.. ഫോട്ടോഗ്രാഫിയുടെ കാര്യത്തില്‍, ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. ഇതില്‍ 5 മെഗാപിക്സല്‍ ക്യാമറയും രണ്ട് 2 മെഗാപിക്സല്‍ സെന്‍സറുകളും ഉള്‍പ്പെടുന്നു. മുന്‍വശത്ത്, ഒരു 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ കാണാം.
സാസംങ് ഗാലക്സി എ33 5G: സവിശേഷതകള്‍
സാംസങ് ഗാലക്സി എ33 5G യ്ക്ക്് 6.4-ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുണ്ട്, 90Hz പുതുക്കല്‍ നിരക്കും പിന്തുണയ്ക്കുന്നു. 5nm പ്രോസസിനെ അടിസ്ഥാനമാക്കിയുള്ള Exynos 1280 പ്രോസസറാണ് ഇതിന് ശക്തിപകരുന്നത്. സ്റ്റീരിയോ സ്പീക്കറുകള്‍, 25W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, മുന്‍വശത്ത് 13-മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയുണ്ട്.. പിന്നില്‍, ഒഐഎസ് പിന്തുണയുള്ള 48 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്സല്‍ സെന്‍സര്‍, 5 മെഗാപിക്സല്‍ ക്യാമറ, 2 മെഗാപിക്സല്‍ ക്യാമറ എന്നിവയുണ്ട്.
Content Highlights: samsung new smartphones, A series
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..