സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4,  ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഫോണുകള്‍ പുറത്തിറക്കി


സാംസങ് ഗാലക്‌സി Z ഫോൾഡ് 4 | ​​​​Photo: Samsung

സാംസങിന്റെ പുതിയ ഫോള്‍ഡബിള്‍ ഫോണുകള്‍ പുറത്തിറക്കി. ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഫോണുകളാണ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷത്തെ പതിപ്പുകളില്‍ നിന്ന് ഏറെ മെച്ചപ്പെട്ട സവിശേഷതകളുമായാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4

ഗാലക്‌സി Z ഫോള്‍ഡ് 4 ന് 7.6 ഇഞ്ച് QXGA+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ പാനലാണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഫോള്‍ഡബിള്‍ സ്‌ക്രീന്‍ ആണിത്. നമ്മളുടെ ഉപയോഗം അനുസരിച്ച് 1 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെ ഇത് ക്രമീകരിക്കപ്പെടും.

ഫോണിന് പുറത്ത് മറ്റൊരു സ്‌ക്രീന്‍ കൂടിയുണ്ട്. ഫോള്‍ഡ് 4 മടക്കിവെക്കുമ്പോള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണിത്. 6.2 ഇഞ്ച് എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X പാനലാണിത്. ഇതിന് 120 ഹെര്‍ട്‌സ് പരമാവധി റിഫ്രഷ് റേറ്റുണ്ട്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്പ് സെറ്റ് ആണിതിന് ശക്തിപകരുന്നത്. 12 ജിബി റാമില്‍ 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ സ്റ്റോറേജ് വേരിയന്റുകളുണ്ട്.

ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്‌സി Z ഫോള്‍ഡ് 4 ന്. പുറത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പവും അകത്തുള്ള ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പവും ഒരു സെല്‍ഫി ക്യാമറകള്‍ നല്‍കിയിട്ടുണ്ട്.

ട്രിപ്പിള്‍ ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി പ്രധാന സെന്‍സര്‍, 120-ഡിഗ്രീ ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 12 എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 10 എംപി ടെലിഫോട്ടോ സെന്‍സര്‍ എന്നിവയാണുള്ളത്.

പുറത്തുള്ള ഡിസ്‌പ്ലേയ്‌ക്കൊപ്പമുള്ള സെല്‍ഫി ക്യാമറയ്ക്ക് 10 എംപി സെന്‍സറാണുള്ളത്. വലിയ ഫോള്‍ഡബിള്‍ സ്‌ക്രീനിനൊപ്പം 4 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.

സാംസങ് ഗാലക്‌സി Z ഫ്‌ളിപ്പ് 4 | ​​​​Photo: Samsung

ബാറ്ററിയുടെ കാര്യമെടുക്കുമ്പോള്‍. 4400 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി Z ഫോള്‍ഡ് 4 ന്. 25 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും ക്യുഐ വയര്‍ലെസ് ചാര്‍ജിങും ഇതിനൊപ്പമുണ്ട്.

ഐപിഎക്‌സ് 8 സര്‍ട്ടിഫിക്കേഷന്‍, ആന്‍ഡ്രോയിഡ് 12എല്‍ അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1.1, സൈഡ് മൗണ്ട് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ബ്ലൂടൂത്ത് 5.2, വൈഫൈ 6ഇ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 263 ഗ്രാം.

വില: 1799 ഡോളര്‍ മുതല്‍ (142918.23 രൂപ). ഇന്ത്യയിലെ യഥാര്‍ത്ഥ വില എത്രയാണെന്ന് താമസിയാതെ അറിയാം.

സാംസങ് ഗാലക്‌സി Z ഫ്‌ളിപ്പ് 4

ഗാലക്‌സി Z ഫ്‌ളിപ്പ് 4 ന് മടക്കാന്‍ സാധിക്കുന്ന 6.7 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഒരു ഡിസ്‌പ്ലേയും ഫോണ്‍ മടക്കുമ്പോള്‍ ഉപയോഗിക്കാവുന്ന 1.9 ഇഞ്ച് സൂപ്പര്‍ അമോലെഡ് 260x512 പിക്‌സല്‍ ഡിസ്‌പ്ലേയുമാണുള്ളത്.

ഫ്‌ളിപ്പ് 4 ഫോണിലും സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്പ് സെറ്റ് ആണുള്ളത്. എട്ട് ജിബി റാമില്‍ 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.

3700 എംഎഎച്ച് ബാറ്ററിയില്‍ 3700 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് വയേര്‍ഡ് ചാര്‍ജിങും ക്യുഐ വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ട്. 187 ഗ്രാം ആണ് ഫോണിന്റെ ഭാരം.

ഡ്യുവല്‍ ക്യാമറയാണിതിന്. ഒഐഎസ് സംവിധാനമുള്ള 12 എംപി ക്യാമറ, 123 ഡിഗ്രി വീക്ഷണകോണുള്ള 12 എംപി ക്യാമറ എന്നിവയാണിതിലുള്ളത്. സെല്‍ഫിയ്ക്ക് വേണ്ടി 10 എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.

ഐപിഎക്‌സ് 8 അംഗീകാരമനുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 12എല്‍ അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1.1 ആണുള്ളത്. സൈഡ് മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ബ്ലൂടൂത്ത് 5.2 സൗകര്യങ്ങളുണ്ട്.

വില: 999 ഡോളര്‍ മുതല്‍ (79363.71 രൂപ). ഇന്ത്യയിലെ യഥാര്‍ത്ഥ വില എത്രയാണെന്ന് താമസിയാതെ അറിയാം.


Content Highlights: Samsung Galaxy Z Fold 4, Galaxy Z Flip 4 launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented