സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഗാലക്‌സി എസ് 9, ഗാലക്‌സി എസ് 9 പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞയാഴ്ച ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് രണ്ട് സ്മാര്‍ട്‌ഫോണുകളും കമ്പനി ആദ്യമായി അവതരിപ്പിച്ചത്. 

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗാലക്‌സി എസ് 8, എസ് 8 പ്ലസ് സ്മാര്‍ട്‌ഫോണുകളില്‍ നിന്നും രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമൊന്നുമില്ല പുതിയ മോഡലുകള്‍ക്ക്.

എന്നിരുന്നാലും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഫോണുകളല്ല ഇവ. കാരണം ഇവയുടെ വില തന്നെ. സാംസങ് ഗാലക്‌സി എസ് 9 64 ജിബി പതിപ്പിന് 57,900 രൂപയാണ് വില. ഇതേ സ്റ്റോറേജ് കപ്പാസിറ്റിയിലുള്ള എസ് 9 പ്ലസ് സ്മാര്‍ട്‌ഫോണിന് 64,900 രൂപയും. 

256 ജിബി സ്റ്റോറേജുള്ള ഗാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകള്‍ക്ക് യഥാക്രമം 65,900 രൂപയും 72,900 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, കോറല്‍ ബ്ലൂ, ലൈലാക് പര്‍പ്പിള്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണുകള്‍ പുറത്തിറക്കുക. മാര്‍ച്ച് 16 മുതല്‍ എസ് 9 ഫോണുകള്‍ ഫ്ലിപ്കാർട്ടിലും ഒപ്പം ഓഫ്‌ലൈന്‍ റീടെയില്‍ സ്റ്റോറുകളിലും വില്‍പനയ്‌ക്കെത്തും.

സാംസങ് ഗാലക്‌സി എസ്9, ഗാലക്‌സി 9 പ്ലസ് ഫോണുകളുടെ സവിശേഷതകള്‍ അറിയാം

Content Highlights: Samsung Galaxy S9, Galaxy S9+ entered indian market