സാംസങ് ഗാലക്സി എസ് 22 അൾട്ര | Photo: Samsung
ടെക് ലോകം ഒന്നാകെ കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണാണ് സാംസങ് ഗാലക്സി എസ് 23. ഇപ്പോഴിതാ ഫെബ്രുവരി ഒന്നിന് ആഗോള വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സാംസങ് ഗാലക്സി എസ് 23 ന്റെ ലീക്ക്ഡ് ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഗാലക്സി എസ് 22 വിനോട് ഏറെക്കുറെ സാമ്യമുള്ള ഡിസൈനാണ് എസ് 23 യ്ക്കും.
സാംസങ് ഗാലക്സി എസ് 23, എസ് 23 അള്‍ട്ര എന്നീ മോഡലുകളാകും കമ്പനി പുറത്തിറക്കുകയെന്നാണ് വിവരങ്ങള്‍. സാംസങ്ങിന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ക്ക് ഉയര്‍ന്ന വിലയാണ് പ്രതീക്ഷിക്കുന്നത്.
ഫോണിന്റെ സവിശേഷതകളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 200 മെഗാപിക്സല്‍ ക്യാമറയുമായാകും ഫോണ്‍ എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ് 23 അള്‍ട്രയില്‍ 8K വീഡിയോ ഷൂട്ട് ചെയ്യാനാകും. സ്റ്റോറേജില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.
സ്നാപ്ഡ്രാഗണ്‍ പ്രോസസറാകും സാംസങ് ഗാലക്സി എസ് 23 സീരീസിന് കരുത്ത് പകരുക. 25W ന്റെ വയേഡ് ചാര്‍ജിങ്ങും 10W ന്റെ വയര്‍ലെസ് ചാര്‍ജിങ്ങുമായാകും ഫോണ്‍ എത്തുക.
ഫ്ലാഗ്ഷിപ്പ് മോഡല്‍ ആയിട്ടുകൂടി ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ഉണ്ടാകില്ല എന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. 5000 mAh ബാറ്ററിയാകും സാംസങ് ഗാലക്സി എസ് 23 സീരീസില്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: samsung galaxy s23 will launch in february says report
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..