Photo: Samsung
സാംസങിന്റെ ഗാലക്‌സി എസ് 23 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ശക്തിപകരുന്ന ഈ മോഡലിന് ഗാലക്‌സി എസ്23, ഗാലക്‌സി എസ് 23+, ഗാലക്‌സി എസ് 23 അള്‍ട്ര എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഫോണുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.
ഗാലക്‌സി എസ്23 അള്‍ട്രയുടെ വില
ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍ കളര്‍ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്‌സി എസ് 23 അള്‍ട്ര വിപണിയിലെത്തുക. എന്നാല്‍ സാംസങ്.കോം വെബ്‌സൈറ്റില്‍ ചുവപ്പ്, ഗ്രാഫൈറ്റ്, ലൈം, സ്‌കൈ ബ്ലൂ നിറങ്ങളിലും ഫോണ്‍ ലഭിക്കും.
ഗാലക്‌സി എസ്23 അള്‍ട്രായുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 1,24,999 രൂപയാണ് വില. 512 ജിബി സ്റ്റോറേജ് പതിപ്പിന് 13,4900 രൂപയും ഒരു ടിബി സ്റ്റോറേജ് പതിപ്പിന് 15,4999 രൂപയും ആണ് വില.
എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഗാലക്‌സി എസ്23 അള്‍ട്രയുടെ 8 ജിബി റാം വേരിയന്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഗാലക്‌സി എസ് 23 അള്‍ട്രയുടെ എല്ലാ പതിപ്പുകള്‍ക്കും 12 ജിബി റാം ആണുള്ളത്.
സാംസങ് ഗാലക്‌സി എസ്23+ യുടെ വില
സാംസങ് ഗാലക്‌സി എസ്23+ ഫാന്റം ബ്ലാക്ക്, ക്രീം നിറങ്ങളിലാണ് വിപണിയിലെത്തുത. ഇതിന്റെ എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 94,999 രൂപയും എട്ട് ജിബി റാം 512 ജിബി സ്റ്റോറേജ് പതിപ്പിന് 10,4,999 രൂപയും ആണ് വില.
ഗാലക്‌സി എസ് 23 യുടെ വില
അതേസമയം ഗാലക്‌സി എസ് 23 ഫോണിന്റെ എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 74999 രൂപയാണ് വില. ഇതിന്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 79999 രൂപയാണ്. ഫാന്റം ബ്ലാക്ക്, ക്രീം, പച്ച, ലാവന്റര്‍ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.
Content Highlights: Samsung Galaxy S23 series launched in India Price starts at Rs 74,999
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..