സാംസങ് ഗാലക്‌സി എസ്22 പരമ്പര ഫോണുകള്‍ പുറത്തിറക്കി: വിശദ വിവരങ്ങള്‍ അറിയാം


3 min read
Read later
Print
Share

ഏറ്റവും പുതിയ പ്രൊസസര്‍ ചിപ്പുകളും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേയുമാണിതിന്.

Photo: Samsung

സാംസങിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണുകളായ ഗാലക്‌സി എസ്22 പരമ്പര ഫോണുകള്‍ ഫെബ്രുവരി 9 ന് നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് 2022 പരിപാടിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മൂന്ന് ഫോണുകളാണ് ഇത്തവണയും സാംസങ് അവതരിപ്പിച്ചത്. സാംസങ് എസ്22, സാംസങ് എസ് 22 പ്ലസ്, ഗാലക്‌സി എസ് 22 അള്‍ട്ര എന്നിവയാണവ.

ഏറ്റവും പുതിയ പ്രൊസസര്‍ ചിപ്പുകളും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേയുമാണിതിന്. 45 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും ഇത്തവണ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിലെ രാത്രി സമയ ഫോട്ടോഗ്രഫിയും മെച്ചപ്പെടുത്തി. എസ് പെന്‍ സ്റ്റൈലസ് ഉള്‍പ്പെടുത്തിയുള്ള ആദ്യ എസ് സീരീസ് സ്മാര്‍ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ്22 അള്‍ട്ര.

വില വിവരങ്ങള്‍

സാംസങ് ഗാലക്‌സി എസ്22, സാംസങ് ഗാലക്‌സി എസ് 22 പ്ലസ് എന്നിവ 8ജിബി+128 ജിബി, 8 ജിബി +256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിപണിയിലെത്തുക. അതേസമയം വിലകൂടിയ ഗാലക്‌സി എസ്22 അള്‍ട്ര 8ജിബി+128 ജിബി, 12 ജിബി +256 ജിബി, 12 ജിബി + 512 ജിബി, 8 ജിബി + 1 ടിബി എന്നീ ഓപ്ഷനുകളില്‍ ലഭ്യമാവും.

ഗാലക്‌സി എസ് 22 ന് വില തുടങ്ങുന്നത് 799 ഡോളറിലാണ് ഇത് ഏകദേശം 59900 രൂപ വരും. ഗാലക്‌സി എസ് 22 പ്ലസിന് 999 ഡോളറിലാണ് വില തുടങ്ങുന്നത് ഇത് 74800 രൂപയോളം വരും. അതേസമയം ഗാലക്‌സി എസ് 22 അള്‍ട്ര ഫോണിന് 1199 ഡോളറിലാണ് (ഏകദേശം 89,700 രൂപ) വില തുടങ്ങുന്നത്.

ഫോണുകള്‍ക്ക് ഇന്ത്യയില്‍ എത്രയാണ് വിലയെന്ന് വ്യക്തമല്ല. ഫെബ്രുവരി 25 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

സാംസങ് ഗാലക്‌സി എസ് 22

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ാണ് ഗാലക്‌സി എസ് 22 ലുള്ളത്. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണിതിന്. ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണമുണ്ട് ഇതിന്. ആര്‍മര്‍ അലൂമനിയം ബോഡിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റോറ്റുള്ള സ്‌ക്രീനില്‍ സാംസങിന്റെ ഐ കംഫര്‍ട്ട് ഷീല്‍ഡ് സംരക്ഷണവുമുണ്ട്. ഒരു ഒക്ടാകോര്‍ 4എന്‍എം പ്രൊസസര്‍ ചിപ്പാണിതിലുള്ളത്. എട്ട് ജിബി റാം ശേഷിയുണ്ട്.

50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. മികച്ച അപ്പേര്‍ച്ചറോടുകൂടിയാണ് ഇവ ഒരുക്കിയിരിക്കുന്നത്. അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിന് 120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, 3x ഒപ്റ്റിക്കല്‍ സൂം എന്നിവയുമുണ്ട്. 10 എംപി ക്യാമറയാണ് സെല്‍ഫിയ്ക്ക് നല്‍കിയിരിക്കുന്നത്.

256 ജിബി വരെയാണ് ഇതില്‍ സ്‌റ്റോറേജുള്ളത്. 5ജി കണക്റ്റിവിറ്റിയുണ്ട്. 3700 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും 15 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. റിവേഴ്‌സ് ചാര്‍ജിങും സാധ്യമാണ്.

സാംസങ് ഗാലക്‌സി എസ്22 പ്ലസ്

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ാണ് ഗാലക്‌സി എസ് 22 പ്ലസിലുള്ളത്. 6.6 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയില്‍ നീല വെളിച്ചം നിയന്ത്രിക്കുന്നതിനുള്ള ഐ കംഫര്‍ട്ട് ഷീല്‍ഡുമുണ്ട്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. 1750 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കും. ഒരു ഒക്ടാകോര്‍ 4എന്‍എം പ്രൊസസറാണ് ഗാലക്‌സി എസ്22 പ്ലസിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.

ഇതിലെ റിയര്‍ ക്യാമറയില്‍ 50എംപി ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് വൈഡ് ആംഗിള്‍ സെന്‍സര്‍ പ്രധാന ക്യാമറയായെത്തുന്നു. 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 10 എംപി ടെലിഫോട്ടോ ലെന്‍സും ഇതിലുണ്ട്. 3x ഒപ്റ്റിക്കല്‍ സൂം, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയുണ്ട്. 10 എംപി ആണ് സെല്‍ഫി കാമറ.

256 ജിബി വരെ ഇതില്‍ സ്‌റ്റോറേജ് ലഭിക്കും. 5ജി കണക്റ്റിവിറ്റിയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും 15 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. ഒപ്പം വയര്‍ലെസ് പവര്‍ഷെയര്‍ ഉപയോഗിച്ചുപള്ള റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിങ് സംവിധാനവുമുണ്ട്. 196 ഗ്രാം ആണ് ഇതിന്റെ ഭാരം.

സാംസങ് ഗാലക്‌സി എസ് 22 അള്‍ട്ര

എസ് പെന്‍ ഒന്നിച്ചുവരുന്ന ആദ്യ എസ് സീരീസ് ഫോണ്‍ ആണ് ഗാലക്‌സി എസ് 22 അള്‍ട്ര. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.1 ാണ് ഗാലക്‌സി എസ് 22 ലുള്ളത്. മറ്റ് ഫോണുകളെ വ്യത്യസ്തമായി 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് സംരക്ഷണമുണ്ട്. 1750 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് കിട്ടും. എസ് പെന്നിന്റെ പ്രവര്‍ത്തനം മികച്ചതാക്കുന്നതിനുള്ള പരിഷ്‌കരിച്ച വാകോം സാങ്കേതിക വിദ്യയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. ഒരു ഒക്ടാകോര്‍ 4എന്‍എം പ്രൊസസറാണിതിന് ശക്തിപകരുന്നത്. 12 ജിബി വരെ റാം ശേഷിയുണ്ട്.

മറ്റ് ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ക്വാഡ് റിയര്‍ ക്യാമറയാണിതിന്. ഇതില്‍ 108 എംപി വൈഡ് ആംഗിള്‍ പ്രധാന ക്യാമറയും 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും രണ്ട് 10 എംപി ടെലിഫോട്ടോ ക്യാമറകളും ഉള്‍പ്പെടുന്നു. സ്‌പേസ് സൂം, 10 എക്‌സ് ഒപ്റ്റിക്കല്‍ സൂം എഐ സൂപ്പര്‍ റസലൂഷന്‍ ടെക്‌നോളജി എന്നിവയും ക്യാമറയിലുണ്ട്. 40 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്.

128ജിബി, 256 ജിബി., 512ജിബി, 1ടിബി സ്‌റ്റോറേജ് ഓപ്ഷനുകളില്‍ ഗാലക്‌സി എസ്22 അള്‍ട്ര വില്‍പനയ്‌ക്കെത്തും. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യമുണ്ട്. 15 വാട്ട് വയര്‍ലെസ് ചാര്‍ജിങും വയര്‍ലെസ് പവര്‍ഷെയര്‍ ഉപയോഗിച്ചുള്ള വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിങുമുണ്ട്. 229 ഗ്രാം ആണ് ഇതിന് ഭാരം.

Content Highlights: samsung galaxy s22 series phones launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented