സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസ്സറോടെ സാംസങ് ഗാലക്‌സി S21 FE പുറത്തിറക്കി


സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസര്‍ ചിപ്പിന്റെ പിന്‍ബലം, അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയോടുകൂടിയാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Photo: Samsung

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ പുറത്തിറക്കി. എസ് 21 പരമ്പരയിലെ അവസാനത്തെ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇത്. എസ്20 എഫ്ഇ, എസ് 21 എഫ്ഇ-5ജി ഫോണുകളുടെ പിന്‍ഗാമിയായാണ് ഇത് എത്തുന്നത്. ഫീച്ചറുകളും മറ്റ് സംവിധാനങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസ്സർ ചിപ്പിന്റെ പിന്‍ബലം, അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയോടുകൂടിയാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

സവിശേഷതകള്‍



6.4 ഇഞ്ച് 2340 x 1080 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലെയാണ് ഗാലക്‌സി എസ് 21 എഫ്ഇയ്ക്കുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 240 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. അണ്ടര്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഇതിന് നല്‍കിയിരിക്കുന്നത്. മാറ്റ് ഫിനിഷോടുകൂടിയ പുറം വശത്ത് ട്രിപ്പിള്‍ ക്യാമറ ബമ്പ് നല്‍കിയിരിക്കുന്നു. ക്യാമറ ബമ്പിന് പുറത്തായാണ് ഫ്‌ളാഷ് മോഡ്യൂള്‍ നല്‍കിയിരിക്കുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണില്‍ 5ജി കണക്റ്റിവിറ്റിയുണ്ടാവും. ഭാരവും കനവും കുറവാണ്. 4500 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങും 15 വാട്ട് വയര്‍ലെസ് ചാര്‍ജിങും പിന്തുണയ്ക്കും.

ട്രിപ്പിള്‍ ക്യാമറയിലെ 12 എംപി പ്രധാന സെന്‍സറില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. എട്ട് എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫി ക്യാമറയ്ക്ക് വേണ്ടി 32 എംപി ഫിക്‌സഡ് ഫോക്കസ് ക്യാമറ നല്‍കിയിരിക്കുന്നു. സ്‌ക്രീനിന് നടുവിലെ പഞ്ച് ഹോളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോപകര്‍ത്താന്‍ സാധിക്കുന്ന മള്‍ടി ക്യാമറ റെക്കോര്‍ഡിങ് മോഡ് ഉള്‍പ്പടെ നിരവധി ഷൂട്ടിങ്‌മോഡുകളും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്.

ഐപി 68 സര്‍ട്ടിഫിക്കേഷന്‍, ബാരോമീറ്റര്‍, എന്‍എഫ്‌സി, ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 4.0. ആഗോള വിപണിയില്‍ 699 ഡോളറിന് (51031 രൂപ ) സാംസങ് എസ്21 എഫ് ഇ ലഭ്യമാണ്. 6ജിബി/128 ജിബി, 8 ജിബി/128 ജിബി, 8ജിബി/256ജിബി റാം, സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. ഇന്ത്യയിലും താമസിയാതെ ഫോണ്‍ അവതരിപ്പിച്ചേക്കും.

Content Highlights: Samsung, Samsung galaxy S21 FE, Qualcomm Snapdragon 888 chipset,

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented