6000 mAh ബാറ്ററിയുമായി ഗാലക്‌സി എം33 5ജി പുറത്തിറക്കി


Photo: Samsung

സാംസങിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി എം33 5ജി പുറത്തിറക്കി. എം32 5ജിയുടെ പിന്‍ഗാമിയാണിത്. 6000 എംഎഎച്ച് ബാറ്ററിയും 120 ഹെര്‍ട്‌സ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഇതിന്റെ മുഖ്യ സവിശേഷതയാണ്.

വില വിവരങ്ങള്‍

സാംസങ് ഗാലക്‌സി എം33 5ജിയുടെ 6 ജിബി റാം + 128 ജിബി പതിപ്പിന് വില 17999 രൂപയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 19499 രൂപയാണ് വില. ഓഷ്യന്‍ ബ്ലൂ, ഗ്രീന്‍ എന്നീനിറങ്ങളില്‍ ഏപ്രില്‍ 8 മുതല്‍ ഫോണുകള്‍ വില്‍പനയ്‌ക്കെത്തും.

ഐസിഐസി ബാങ്ക് കാര്‍ഡുകള്‍ക്ക് 2000 രൂപയുടെ കിഴിവുണ്ട്.

സവിശേഷതകള്‍

1080 x 2408 പിക്‌സല്‍ റസലൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്.

സാംസങ് എക്‌സിനോസ് 1280 5എന്‍എം പ്രൊസസര്‍ ആണിതിന്.

സെല്‍ഫി ക്യാമറ സ്ഥാപിക്കുന്നതിനായി ഡിസ്‌പ്ലേയില്‍ V ആകൃതിയില്‍

നാല് ക്യാമറകളുണ്ട് ഇതിന്. 50 എംപി പ്രധാന ക്യാമറ, 5 എംപി അള്‍ട്രാവൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെന്‍സര്‍, 2 എംപി മാക്രോ സെന്‍സര്‍ എന്നിവ നല്‍കിയിട്ടുണ്ട്. സെല്‍ഫിയ്ക്കായി 8 എംപി ക്യാമറയാണുള്ളത്.

6000 എംഎഎച്ച് ബാറ്ററിയില്‍ 25 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ്12 അധിഷ്ഠിത വണ്‍ യുഐ 4.1 ആണിതില്‍. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ്, ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാവം, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഇതില്‍ പെടുന്നു.

Content Highlights: samsung galaxy m33 5g, new smartphones, 6000 mAh battery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented