ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലേക്ക് സാംസങ് പുതിയ ഫോണ്‍ അവതരിപ്പിച്ചു. സാംസങിന്റെ ഏറെ ജനപ്രിയമായ ഗാലക്‌സി എം പരമ്പരയിലേക്കാണ് ഗാലക്‌സി എം02 എസ് എന്ന പുതിയ ഫോണ്‍ അവതരിപ്പിച്ചത്.
ഗാലക്‌സി എം02 എസിന്റെ മൂന്ന് ജിബി + 32 ജിബി റാം പതിപ്പിന് 8999 രൂപയാണ് വില. നാല് ജിബി + 64 ജിബി സ്റ്റോറേജ് പതിപ്പിന് 9999 രൂപയാണ് വില. ആമസോണ്‍, സാംസാംസങ്.കോം വെബ്‌സൈറ്റുകളിലും വിവിധ റീടെയില്‍ സ്‌റ്റോറുകളിലും ഫോണ്‍ വില്‍പനയ്‌ക്കെത്തും.
കറുപ്പ്, നീല, ചുവപ്പ് നിറങ്ങളില്‍ മാറ്റ് ഫിനിഷിലുള്ള പുറംകവചവുമായാണ് ഫോണ്‍ എത്തുന്നത്. 6.5 ഇഞ്ച് ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേയില്‍ മികച്ച ദൃശ്യാനുഭവം ലഭിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ രണ്ട് റാം ഓപ്ഷനുകളാണുള്ളത്. ഒരു ടി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡുകള്‍ ഉപയോഗിക്കാം.
5000 എം.എ.എച്ച്. ബാറ്ററിയാണ് ഇതിനുള്ളത്. 15 വാട്ട് അതിവേഗ ചാര്‍ജിങ് ഫോണ്‍ പിന്തുണയ്ക്കും. 13 എം.പി., 2 എം.പി. മാക്രോലെന്‍സ്, 2 എം.പി. ഡെപ്ത് ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും 5എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഗാലക്‌സി എം02 എസിനുള്ളത്.
Content Highlights: samsung galaxy m02 s launched