പുതിയ സാംസങ് ഗാലക്‌സി എഫ്62 ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തുന്നു. റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക. 2021 ഫെബ്രുവരി 22 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍ നിന്ന് നേരിട്ടെത്തി വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. 

സാംസങ് 7 എന്‍എം എക്‌സിനോസ് 9825 പ്രൊസസര്‍ ശക്തി പകരുന്ന പുതിയ സാംസങ് ഗാലക്‌സി എഫ്62 സ്മാര്‍ട്ട് ഫോണില്‍ 2.73 GHz ഒക്ടകോര്‍ പ്രോസസര്‍, 128 ജിബി വര്‍ധിപ്പിക്കാവുന്ന സ്റ്റോറേജ്, കളര്‍ സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍ എന്നീ സവിശേഷതകള്‍ അടങ്ങിയിരിക്കുന്നു. 7000 mAh ബാറ്ററി ഇതില്‍ ഉള്ളതുകൊണ്ട് ഗെയിമര്‍മാരുടെ താല്‍പര്യങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. 

ഫിംഗര്‍പ്രിന്റ് സെന്‍സറുകളും ഫെയ്‌സ് അണ്‍ലോക്ക് ഓപ്ഷനുകളും ഉപയോഗിച്ച് ഫോണ്‍ സുരക്ഷിതമായിട്ടുമുണ്ട്. 64 എംപി  റിയര്‍ ക്യാമറ,  അള്‍ട്രാ വൈഡ്, മാക്രോ ഷൂട്ടിംഗ് വാഗ്ദാനം ചെയ്യുന്നു. 6 ജിബി റാം ഉള്ള ഫോണിന് 21,499 രൂപയും  എട്ട് ജിബി റാം ഉള്ളതിന് 23,499  രൂപയുമാണ് വില. 

ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലും നല്‍കുന്ന 2,500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയില്‍ സിറ്റിബാങ്കും 2,500 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍നിന്ന് ആദ്യവില്‍പനയില്‍ ഗാലക്‌സി എഫ് 62 വാങ്ങുന്നവര്‍ക്ക് 10,000 രൂപ മൂല്യമുള്ള ആനുകൂല്യങ്ങള്‍ അടക്കം മറ്റ് എക്‌സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കും. ഈ ആനുകൂല്യങ്ങളില്‍  പ്രീപെയ്ഡ് റീചാര്‍ജായി 349 രൂപ പ്ലാന്‍ തിരഞ്ഞെടുത്താല്‍ തല്‍ക്ഷണ ക്യാഷ്ബാക്ക് ആയി 3,000 രൂപ ലഭിക്കും, കൂടാതെ, പാര്‍ട്ട്ണര്‍ ബ്രാന്‍ഡുകളില്‍നിന്ന് 7,000 രൂപ മൂല്യമുള്ള വൗച്ചറുകളും ലഭിക്കുന്നു. ഈ ഓഫര്‍ പുതിയതും നിലവിലുള്ളതുമായ എല്ലാ ജിയോ വരിക്കാര്‍ക്കും ലഭിക്കുന്നതാണ്.

Content Highlights: samsung galaxy f62 launch offline stores in india reliance digital myjio stores