ഡ്യുവല്‍ ക്യാമറയും കരുത്തുറ്റ ബാറ്ററിയും; സാംസങ് ഗാലക്‌സി F04 ഇന്ത്യയില്‍ പുറത്തിറക്കി


സാംസങ് ഗാലക്സി F04 | photo: samsung.com

സാംസങ്ങിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണായ ഗാലക്‌സി F04 ഇന്ത്യയില്‍ പുറത്തിറക്കി. ജനുവരി 12 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.

ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റവുമായെത്തുന്ന ഫോണില്‍ രണ്ടു വര്‍ഷത്തെ ഒ.എസ് അപ്‌ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 mAh ന്റെ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. മീഡിയടെക് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.

13 മെഗാപിക്‌സലിന്റെ പ്രൈമറി ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ സെക്കന്‍ഡറി ക്യാമറയും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ യൂണിറ്റാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. അഞ്ച് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

സാംസങ് ഗാലക്‌സി F04 ന്റെ 4ജിബി- 64 ജിബി വേരിയന്റ് വില്‍പ്പന ആരംഭിക്കുന്ന സമയത്ത് 7,499 രൂപയ്ക്ക് ലഭിക്കുമെന്നാണ് വിവരങ്ങള്‍. തുടക്കത്തിലെ ഓഫറിന് പിന്നാലെ വില 9,499 ലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Content Highlights: Samsung Galaxy F04 with dual camera launched in India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented