നടക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന ഫോണ്‍!


ഷെരീഫ് വെണ്ണക്കോട്

നടക്കുകയും സംസാരിക്കുകയും തനിയെ ഫോട്ടോയെടുക്കുകയും ഡാന്‍സ് ചെയ്യുകയുമൊക്കെ ചെയ്യുന്ന റോബോട്ട് സ്മാര്‍ട്ട്‌ഫോണാണ് ഷാര്‍പ്പിന്റെ 'റോബോഹോണ്‍'

കൈയെത്തുന്ന ദൂരത്തല്ല മൊബൈല്‍ ഫോണ്‍ വെച്ചിരിക്കുന്നതെന്ന് കരുതുക. ആരെങ്കിലും വിളിച്ചാല്‍ എണീറ്റ് പോയി ഫോണെടുക്കണം, അല്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും ഫോണ്‍ എടുപ്പിക്കണം.

എന്നാല്‍, ഫോണ്‍ തന്നെ നടന്ന് നമുക്കരികിലേക്ക് എത്തിയാലോ! നടന്നതുതന്നെ എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ 'ഷാര്‍പ്പ്' ( Sharp ) ഇത്തരമൊരു ഫോണിന് രൂപംനല്‍കിയിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍കൊണ്ട് ഇനിയെന്തൊക്കെ ചെയ്യാന്‍ പറ്റും എന്നാണ് ടെക്‌ലോകം ഇപ്പോള്‍ അന്വേഷിക്കുന്നത്. അത്തരം അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ട് കാലും രണ്ട് കയ്യും തലയുമുള്ള സ്മാര്‍ട്ട്‌ഫോണിന് രൂപംനല്‍കിയത്.

രജനീകാന്ത് സിനിമയിലെ 'യന്തിരന്‍' ചെയ്യുംപോലെ നമ്മുക്ക് മുമ്പിലൂടെ നടക്കുകയും സംസാരിക്കുകയും തനിയെ ഫോട്ടോ എടുക്കുകയും ഡാന്‍സ് ചെയ്യുകയുമൊക്കെ ചെയ്യുന്ന ഫോണാണ് ഷാര്‍പ്പിന്റെ 'റോബോഹോണ്‍' ( RoBoHoN ). ഒരു കൊച്ചുപാവയെപ്പൊലെ സുന്ദരനാണ് കക്ഷി.

റോബോട്ടിന്റെയും ഫോണിന്റെയും ഗുണങ്ങള്‍ ചേര്‍ത്തിണക്കി നിര്‍മിച്ച ഈ ഉപകരണത്തിന്, 'റോബോട്ട്', 'ഫോണ്‍' എന്നീ പേരുകള്‍ ചേര്‍ത്താണ് 'റോബോഹോണ്‍' എന്ന് പേരിട്ടത്. അടുത്തയിടെ ജപ്പാനിലെ മകുഹരി മെസ്സില്‍ നടന്ന 'സീടെക് ഇലക്ട്രോണിക്‌സ് ഷോ' ( Ceatec electronics show ) യിലാണ് ഈ ഫോണ്‍ പ്രദര്‍ശിപ്പിച്ചത്.

സ്മാര്‍ട്ട്‌ഫോണിന്റെ ഗുണങ്ങള്‍ ചേര്‍ത്ത ഒരു ആന്‍ഡ്രോയ്ഡ് മിനിറോബോട്ടാണ് 'റോബോഹോണ്‍' എന്ന് പറയാം. ഇന്റര്‍നെറ്റ്, ഈമെയില്‍, മെസ്സേജിങ്, ക്യാമറ, രണ്ടിഞ്ച് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ട്.

റോബോഹോണിന് 20സെന്റീമീറ്റര്‍ വലിപ്പമേയുള്ളൂ. ഭാരം 390 ഗ്രാം. അതുകൊണ്ടുതന്നെ പോക്കറ്റില്‍ കൊണ്ടുനടക്കാം. ഫേസ് റെക്കഗനീഷ്യന്‍ സംവിധാനമുള്ളതുകൊണ്ട് ആളെ തിരിച്ചറിഞ്ഞ് സംസാരിക്കും. ശബ്ദത്തിലൂടെ ഫോണിനെ നിയന്ത്രിക്കാം.

കുറച്ചപ്പുറത്തുള്ള വസ്തുവിന്റെ ഫോട്ടോ എടുക്കാന്‍ പറഞ്ഞാല്‍ കക്ഷി നടന്നുപോയി ഫോട്ടോ എടുത്തുവന്ന് ആവശ്യമെങ്കില്‍ ചുമരിലോ, നിലത്തോ, സ്‌ക്രീനിലോ പ്രൊജക്ട് ചെയ്ത് കാണിച്ചുതരും. ഇതില്‍ തന്നെ പ്രൊജക്ടര്‍ സംവിധാനമുള്ളതുകൊണ്ടാണിത്.

ത്രീജി, 4ജി, വൈഫൈ തുടങ്ങിയ സൗകര്യങ്ങളുള്ള റോബോഹോണിന് കരുത്തുപകരുന്നത് 1.2 ഗിഗാഹെര്‍ട്‌സ് ക്വാര്‍ഡ്‌കോര്‍ ക്വാല്‍കോം എംഎസ്എം 8926 ചിപ്പ് സെറ്റാണ്.

റോബോട്ടിക് വിദഗ്ധന്‍ പ്രൊഫ. ടൊമോടക തകാഹഷി (Tomotaka Takahashi)യാണ് റോബോഹോണ്‍ നിര്‍മിക്കാനുള്ള സാങ്കേതിക സഹായം ഷാര്‍പ്പ് കമ്പനിക്ക് നല്‍കിയത്. ഈ ഉപകരണം 2016ല്‍ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented