നോക്കിയ 105 പ്ലസ് വിപണിയിൽ, പരിഷ്കരിച്ച നോക്കിയ 105 എത്തി


വയര്‍ലെസ് എഫ്എം റേഡിയോയാണ് മറ്റൊരു സവിശേഷത. മികച്ച ബാറ്ററി ലൈഫുള്ളതിനാല്‍ തടസമില്ലാതെ സംസാരവും ഗെയിമും ആസ്വദിക്കാം.             

Nokia 105 | Photo: Nokia

നോക്കിയ 105-ന്റെ നവീകരിച്ച പതിപ്പും, പുതിയ നോക്കിയ 105 പ്ലസും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയില്‍ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ഇരുഫോണുകളും എത്തിയിരിക്കുന്നത്. കയ്യില്‍ ഒതുങ്ങുന്ന, തികച്ചും ദൃഢവും ആധുനികവുമായ ഡിസൈനാണ് പരിഷ്‌ക്കരിച്ച നോക്കിയ 105 ഫോണിന്. വയര്‍ലെസ് എഫ്എം റേഡിയോയാണ് മറ്റൊരു സവിശേഷത. മികച്ച ബാറ്ററി ലൈഫുള്ളതിനാല്‍ തടസമില്ലാതെ സംസാരവും ഗെയിമും ആസ്വദിക്കാം.

സ്‌നേക് ഉള്‍പ്പെടെയള്ള ഗെയിമുകള്‍ ഫോണിലുണ്ട്. നൂതനമായ രൂപകല്‍പനയാണ് ഫീച്ചര്‍ ഹെവി എന്‍ട്രി ലെവല്‍ ഫോണായ നോക്കിയ 105 പ്ലസിന്. എംപി3 പ്ലെയര്‍, ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, വയര്‍ലെസ് എഫ്എം റേഡിയോ എന്നിവയുണ്ട്. 1000 എംഎഎച്ചാണ് ബാറ്ററി. ഇത് 18 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി ലൈഫ് നല്‍കും. എസ്ഡി കാര്‍ഡ് സ്ലോട്ടും, പ്രീലോഡഡ് ഗെയിമുകളുമായാണ് ഫോണ്‍ വരുന്നത്.

ചാര്‍ക്കോള്‍, ബ്ലൂ നിറങ്ങളിലെത്തുന്ന നോക്കിയ 105 ന് 1,299 രൂപ മുതലും, ചാര്‍ക്കോള്‍, റെഡ് നിറങ്ങളിലെത്തുന്ന നോക്കിയ 105 പ്ലസിന് 1399 രൂപ മുതലുമാണ് വില. രണ്ട് ഫോണുകളും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, നോക്കിയ ഡോട്ട് കോം എന്നിവയില്‍ ലഭ്യമാണ്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇരുഫോണുകള്‍ക്കും ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയും ലഭിക്കും.


Content Highlights: renewed nokia 105, nokia 105 plus launched in india

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented