ഗൂഗിളുമായി സഹകരിച്ച് വില കുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണ്‍ ഇറക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനം ഗൂഗിള്‍-ജിയോ 4ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങുമെന്നാണ് വിവരം.
ഗൂഗിള്‍ ബ്രാന്‍ഡിംഗ് ഉപയോഗിച്ച് തങ്ങളുടെ ഫോണിനും മറ്റു ഉത്പന്നങ്ങള്‍ക്കും കൂടുതല്‍ സ്വീകാര്യത നല്‍കുക എന്നതാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഗൂഗിള്‍ ബ്രാന്‍ഡിങ്ങിന്റെ വിപണിമൂല്യം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സിന്റെ പുതിയ നീക്കം.
ജിയോ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് റിലയന്‍സ് LYF കമ്പനിയുമായി ചേര്‍ന്ന് വിവിധ ശ്രേണിയികളിലുള്ള ഫോണുകള്‍ രംഗത്തെത്തിച്ചിരുന്നു. ലൈഫ് ഫോണുകള്‍ക്കൊപ്പം മൂന്നുമാസത്തെ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളുമുള്ള സിം ലഭിക്കുമെന്നതായിരുന്നു ആകര്‍ഷണം. എന്നാല്‍ ജിയോ സിം വ്യാപകമായതോടെ ലൈഫ് ഫോണുകള്‍ക്കും ആവശ്യക്കാര്‍ കുറഞ്ഞു.
വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന ലക്ഷ്യവുമായി ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ ( Android One ) എന്ന പേരില്‍ വിവിധ കമ്പനികളുമായി ചേര്‍ന്ന് ഫോണ്‍ നിര്‍മിക്കുന്ന സംരംഭം ഗൂഗിളും നേരത്തേ നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതിനും വേണ്ടത്ര ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മറ്റു കമ്പനികള്‍ ആന്‍ഡ്രോയ്ഡ് വണ്ണിനേക്കാള്‍ വിലകുറഞ്ഞതും കൂടുതല്‍ സവിശേഷതകള്‍ ഉള്ളതുമായ ഫോണുകള്‍ ഇറക്കിയതാണ് ഗൂഗിളിന് തിരിച്ചടിയായത്.
ചൈനീസ് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് 15 ഡോളര്‍ വിലയില്‍ (ഏകദേശം 1000 രൂപ) ഫോണ്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് പുതിയ റിലയന്‍സ്-ഗൂഗിള്‍ സംരംഭം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ 30 ഡോളറിന് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു.
റിലയന്‍സ് ജിയോ നെറ്റ്വര്കില് മാത്രമാകും ഫോണ്‍ പ്രവര്‍ത്തിക്കുക. ജിയോയുടെ പരിധിയില്ലാതെ വോയിസ് കോളുകളും മറ്റും ഫോണില്‍ ലഭ്യമാകും.
സ്മാര്‍ട്ട്ഫോണ്‍ കൂടാതെ സ്മാര്‍ട്ട് ടിവിയും ഗൂഗിളുമായി ചേര്‍ന്ന് റിലയന്‍സ് വിപണിയില്‍ ഇറക്കും. ഈ വര്‍ഷം അവസാനം തന്നെയായിരിക്കും സ്മാര്‍ട്ട് ടിവിയും വിപണിയില്‍ എത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..