ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ പ്ലാനുകളുമായി ജിയോ. വരാനിരിക്കുന്ന ക്രിക്കറ്റ് സീസണിനെ മുന്നിൽ കണ്ട് ഒന്നിലധികം താരിഫ് പ്ലാനുകൾ ജിയോ പ്രഖ്യാപിച്ചു.
ജിയോ ക്രിക്കറ്റ് പ്ലാനുകളിൽ ഡാറ്റ, വോയിസ്, 399 രൂപ വിലമതിക്കുന്ന 1 വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്ലാനുകൾ ലഭ്യമാക്കിയാൽ ആരാധകർക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ ആപ്ലിക്കേഷൻ വഴി സൗജന്യമായി ഡ്രീം 11 ഐപിഎൽ മത്സരങ്ങൾ തത്സമയം കാണാം .
പ്ലാനുകളുടെ വിശദാംശകൾ
401 രൂപ പ്ലാനിൽ 3 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
598 രൂപ പ്ലാനിൽ 2 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. ഈ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
777 രൂപ പ്ലാനിൽ 1.5 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. പ്ലാനിന് 84
ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
2599 രൂപ പ്ലാനിൽ 2 ജിബി ഡാറ്റ / പ്രതിദിനം, പരിധിയില്ലാത്ത വോയ്‌സ്, 1 വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്
499 രൂപ ഡാറ്റാ ആഡ്-ഓൺ പ്ലാനിൽ 1.5 ജിബി ഡാറ്റ / പ്രതിദിനം, 1 വർഷം ഡിസ്നി + 399 രൂപ വിലമതിക്കുന്ന ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
content highlights: reliance jio, Ipl, Disney + Hotstar