-
ഷവോമിയുടെ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍കൂടി ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രോ മാക്‌സ്, റെഡ്മി നോട്ട് 9 പ്രൊ എന്നീ ഫോണുകളാണ് വിപണിയിലേക്കെത്തുന്നത്. രണ്ട് ഫോണുകളും ക്വാഡ്‌കോര്‍ ക്യാമറയുള്ളതാണ് എന്ന പ്രത്യേകതയുണ്ട്. ഒപ്പം ഇരു ഫോണുകളിലും ഹോള്‍ പഞ്ച് ഡിസ്പ്ലെയുമുണ്ട്.
രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നതാണ് നോട്ട് 9 പ്രൊ മാക്‌സ്. ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക. 6.67 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഐ.പി.എസ്. ഡിസ്പ്ലെയുണ്ട്. ട്രിപ്പിള്‍ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5-ന്റെ സംരക്ഷണം ഫോണിന്റെ മുന്‍-പിന്‍ ഭാഗങ്ങളിലും പിന്‍ക്യാമറയ്ക്കുമുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറാണുള്ളത്. എട്ട് ജി.ബി.യാണ് റാം. ക്വാഡ് കോര്‍ ക്യാമറാ സെറ്റപ്പാണ് പിന്‍ഭാഗത്തുള്ളത്. 64 എം.പി. ക്യാമറയാണ് പ്രധാനപ്പെട്ടത്. അള്‍ട്രാ വൈഡാംഗിള്‍ ലെന്‍സുള്ള എട്ട് മെഗാപിക്‌സലിന്റെ രണ്ടാം സെന്‍സര്‍, അഞ്ച് മെഗാപിക്‌സലിന്റെ മാക്രോ ഷൂട്ടര്‍, രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സര്‍ എന്നിവയാണുള്ളത്. സെല്‍ഫിക്കായി 32 എം.പി.യുടെ ക്യാമറയുമുണ്ട്.
റെഡ്മി നോട്ട് 9 പ്രോ മാക്‌സ് 64 ജി.ബി. 128 ജി.ബി. ഓണ്‍ബോര്‍ഡ് സ്റ്റോറേജുകളിലാകും ലഭ്യമാവുക. 512 ജി.ബി.വരെയുള്ള മാക്രോ എസ്.ഡി. കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. 4 ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്/ എ-ജി.പി.എസ്., ഇന്‍ഫ്രാ റെഡ്, നാവിക്, യു.എസ്.ബി-ടൈപ്പ് സി, 3.5 എം.എം. ഹെഡ്ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ഫോണിന്റെ വശത്താണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5020 എം.എ.എച്ച്. ബാറ്ററിയുണ്ട്. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്നതാണ് ഫോണ്‍. രൂപകല്‍പ്പനയിലും സ്‌പെസിഫിക്കേഷനിലും നോട്ട് 9 െപ്രാ മാക്‌സുമായി സാമ്യമുള്ളതാണ് നോട്ട് 9 പ്രൊ. അതേസമയം ശ്രദ്ധേയമായതരത്തിലുള്ള ചില മാറ്റങ്ങളുമുണ്ട്. ആന്‍ഡ്രോയ്ഡ് 10 തന്നെയാണ് ഈ ഫോണിന്റെയും ഒ.എസ്. രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാകും. 6.67 ഇഞ്ച് തന്നെയാണ് സ്‌ക്രീന്‍ വലിപ്പം. കോര്‍ണിങ് ഗ്ലാസ് സംരക്ഷണം ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറാണ് ഇതിലുമുള്ളത്. ആറ് ജി.ബി.യാണ് റാം. പിന്‍ഭാഗത്ത് നാല് ക്യാമറകളുണ്ട്. പ്രധാന ക്യാമറ 48 മെഗാപിക്‌സലിന്റെ സാംസങ് ഐസോസെല്‍ ജി.എം. 2 ലെന്‍സുള്ളതാണ്. രണ്ടാം ക്യാമറ എട്ട് മെഗാപിക്‌സലിന്റെ 120 ഡിഗ്രി അള്‍ട്രാ വൈഡാംഗിള്‍ ലെന്‍സുള്ളതാണ്. മൂന്നാമത്തെ സെന്‍സര്‍ അഞ്ച് മെഗാപിക്‌സലിന്റേതാണ്. നാലാം ക്യാമറയാകട്ടെ രണ്ട് എം.പി.യുടെ ഡെപ്ത് സെന്‍സറാണ്. മുന്‍വശത്ത് 16 എം.പി.യുടെ സെന്‍സറും ഉപയോഗിച്ചിട്ടുണ്ട്.
128 ജി.ബി.യുടെ സ്റ്റോറേജാണ് നോട്ട് 9 പ്രൊ-യിലുള്ളത്. 512 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുമാകും. ഡെഡിക്കേറ്റഡ് സ്ലോട്ട് തന്നെയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. 4 ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്/ എ.ജി.പി.എസ്., നാവിക്, യു.എസ്.ബി. ടൈപ്പ്-സി, 3.5 എം.എം. ഹെഡ്ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഡ്യുവല്‍ മൈക്രോഫോണ്‍, സവിശേഷമായ സ്പീക്കറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ വശത്തുതന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..