റെഡ്മി നോട്ട് 10ടി 5ജി സ്മാര്‍ട്‌ഫോണിന്റെ പിന്‍ഗാമിയായി റെഡ്മി നോട്ട് 11ടി 5ജി നവംബര്‍ 30 ന് ലോഞ്ച് ചെയ്യുമെന്ന് റെഡ്മി ഇന്ത്യ (Redmi India) ഈ കഴിഞ്ഞ തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം ചൈനയില്‍ റെഡ്മി നോട്ട് 11 സീരീസ് ഫോണുകള്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ ലോഞ്ചിനെ പറ്റി ചൂടുപിടിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ചൈനയില്‍ ലോഞ്ച് ചെയ്ത നോട്ട് 11 സീരീസ് ഫോണുകളുടെ റീബ്രാന്‍ഡഡ് വേര്‍ഷന്‍ ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 

ആഗോള വിപണിയില്‍ ഇത് പോക്കോ M4 Pro 5G ആയാണ് അറിയപ്പെടുന്നത്. അവതരിപ്പിക്കുന്ന തീയതി വന്നതിന് പിന്നാലെ ഫോണിന്റെ സവിശേഷതകളെ കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഫോണിന്റെ ആദ്യ വില്‍പ്പന ആമസോണ്‍ വഴിയാണ് എന്നുറപ്പാക്കിക്കൊണ്ട് ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫോണിന്റെ ലോഞ്ചിന്റെ പോസ്റ്ററും പ്രത്യക്ഷ്യപ്പെട്ടിട്ടുണ്ട്. 

റെഡ്മി നോട്ട് 11ടി 5ജിയുടെ സവിശേഷതകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വേഗതയേറിയ പ്രോസസര്‍, ഫാസ്റ്റ് ചാര്‍ജിംഗ്, ഉയര്‍ന്ന റീഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, മുന്‍തലമുറ ഫോണിനേക്കാളും മികച്ച ക്യാമറ എന്നിങ്ങനെയുള്ള ചില സൂചനകള്‍ ഷവോമിയുടെയും ആമസോണിന്റെയും വെബ് പേജുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

റെഡ്മി നോട്ട് 11ടി 5ജിയുടെ സവിശേഷതകള്‍ എന്ന രീതിയില്‍ ധാരാളം റിപ്പോര്‍ട്ടുകള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ സുലഭമാണ്. എന്നാലും ടെക്‌നോളജി സമൂഹത്തിലെ ചില പ്രമുഖര്‍ പങ്കുവെക്കുന്ന ചില സവിശേഷതകള്‍ ഇങ്ങനെയാണ് :

6GB + 64GB, 6GB + 128GB, 8GB + 128GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളില്‍ അക്വാമറൈന്‍ ബ്ലൂ, മാറ്റ് ബ്ലാക്ക് & സ്റ്റാര്‍ഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലാവും ഫോണ്‍ വിപണിയിലെത്തുക. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ തുടങ്ങി 240 ഹെര്‍ട്‌സ് വരെ സപ്പോര്‍ട്ട് ചെയ്യുന്ന അഡ്ജസ്റ്റബിള്‍ റിഫ്രഷ് റേറ്റോഡ് കൂടി വരുന്ന 6.6 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയും കരുത്തുറ്റ മീഡിയടെക്ക് ഡൈമന്‍സിറ്റി 810 പ്രോസസറും കൂടാതെ 8GB LPDDR4X റാമും ഫോണിലുണ്ടാവും.   

ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി  f/1.8 ലെന്‍സുള്ള 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയും UFS 2.2 സ്റ്റോറേജ് സപ്പോര്‍ട്ടും ഫോണിന്റെ മറ്റ് ആകര്‍ഷക ഘടകങ്ങള്‍ ആയി പ്രതീക്ഷിക്കുന്നു.

മിഡ്‌റേഞ്ച് ബഡ്ജറ്റ് ഫോണ്‍ എന്ന നിലയില്‍ ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 15000/- മുതല്‍ 20000/- രൂപവരെയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.

Content Highlights : The All New Redmi Note 11T 5G is set to launch in India on November 30