ഡൈമന്‍സിറ്റി 810, 33W ഫാസ്റ്റ് ചാര്‍ജിങ്ങ്; റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യന്‍ വിപണിയില്‍


പഞ്ച് ഹോള്‍ ഡിസ്‌പ്ലേ ഡിസൈനില്‍ വരുന്ന ഫോണ്‍ 90 ഹെര്‍ട്‌സ് റീഫ്രഷ് റേറ്റും ഡ്യൂവല്‍ ക്യാമറ സജ്ജീകരണത്തോടെയും ഫാസ്റ്റ് ചാര്‍ജ് പിന്തുണയോടെയുമാണ് വിപണിയില്‍ എത്തുന്നത്.

Photo: Redmi

റെഡ്മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G) നവംബര്‍ 30ന് ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി ട്വിറ്ററിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം ചൈനയില്‍ റെഡ്മി നോട്ട് 11 സീരീസ് ഫോണുകള്‍ പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ചൈനയില്‍ പുറത്തിറക്കിയ നോട്ട് 11 സീരീസ് ഫോണുകളുടെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പഞ്ച് ഹോള്‍ ഡിസ്‌പ്ലേ ഡിസൈനില്‍ വരുന്ന ഫോണ്‍ 90 ഹെര്‍ട്‌സ് റീഫ്രഷ് റേറ്റും ഡ്യൂവല്‍ ക്യാമറ സജ്ജീകരണത്തോടെയും ഫാസ്റ്റ് ചാര്‍ജ് പിന്തുണയോടെയുമാണ് വിപണിയില്‍ എത്തുന്നത്. ഇന്ത്യയില്‍ ജൂലായില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 10ടി 5ജിയുടെ പിന്‍ഗാമിയായാണ് റെഡ്മി നോട്ട് 11ടി 5ജി എത്തുന്നത്. റിയല്‍മി 8 എസ് 5ജി (Realme 8s 5G), ഇഖൂ ഇസെഡ് 3 (iQOO Z3), ലാവ അഗ്നി 5ജി (Lava Agni 5G) എന്നീ സ്മാര്‍ട്‌ഫോണുകളാണ് വിപണിയിലെ പ്രധാന എതിരാളികള്‍.സവിശേഷതകള്‍

റെഡ്മി നോട്ട് 11T 5G ആന്‍ഡ്രോയിഡ് 11-ലും MIUI 12.5-ലുമാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ട് ഫോണിന് നല്‍കിയിരിക്കുന്നു. 20:9 വീക്ഷണാനുപാതവും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും 90ഹെര്‍ട്‌സ് അഡാപ്റ്റീവ് റീഫ്രഷ് റേറ്റുമുള്ള 6.6-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080x2,400) ഡിസ്പ്ലേയാണ് ഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 810 SoC- യു യോടൊപ്പം മാലി-ജി57 എംസി2 ജിപിയു (Mali-G57 MC2 GPU), 8GB LPDDR4X റാം എന്നിവയാണ് ഫോണിന് കരുത്ത് പകരുന്നത്. ഷവോമി ഒരു റാം ബൂസ്റ്റര്‍ സംവിധാനവും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മള്‍ട്ടിടാസ്‌കിംഗിനായി ഫോണിലെ സ്റ്റോറേജില്‍ നിന്ന് മൂന്ന് ജിബി വരെ അധിക റാം ചേര്‍ക്കുന്നതിന് ഈ റാം ബൂസ്റ്റര്‍ ഫീച്ചര്‍ സഹായിക്കുന്നു. ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി എഫ്/1.8 ലെന്‍സുള്ള 50-മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 8-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും എഫ്/2.45 ന്റെ 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സറും ഫോണില്‍ നല്‍കിയിരിക്കുന്നു.

6GB + 64GB, 6GB + 128GB, 8GB + 128GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളില്‍ അക്വാമറൈന്‍ ബ്ലൂ, മാറ്റ് ബ്ലാക്ക് & സ്റ്റാര്‍ഡസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലാവും ഫോണ്‍ വിപണിയിലെത്തുക.റെഡ്മി നോട്ട് 11ടി 5ജിയില്‍ UFS 2.2 സപ്പോര്‍ട്ടുള്ള 128ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനാണുള്ളത്. മൈക്രോ എസ് ഡി കാര്‍ഡിന്റെ സഹായത്തോടെ സ്റ്റോറേജ് 1ടിബി വരെ കൂട്ടാനുള്ള സൗകര്യവുമുണ്ട്. 5ജി, 4ജി എല്‍ ടി ഇ, വൈഫൈ, ബ്ലൂടൂത്ത് v5.1, ജിപിഎസ് / എ -ജിപിസ്, ഇന്‍ഫ്രാറെഡ് (IR), യുഎസ്ബി ടൈപ്പ് -സി, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണില്‍ ഉള്‍പ്പെടുന്നു. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്‌നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ഉള്‍പ്പെടുന്നു.സൈഡ്-മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിലുള്ളത്. IP53-റേറ്റിങ്ങോട് കൂടിയാണ് ഫോണ്‍ എത്തുന്നത്. 195 ഗ്രാം ഭാരമാണ് ഫോണിനുള്ളത്. 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയും ഫോണിന്റെ മറ്റ് ആകര്‍ഷക ഘടകങ്ങളാണ്.

വിലയും ലോഞ്ച് ഓഫറും

റെഡ്മി നോട്ട് 11T 5G യുടെ 6GB + 64GB മോഡലിന് Rs.16,999 രൂപയാണ് വില. 6GB + 128GB , 8GB + 128GB മോഡലുകള്‍ക്ക് Rs. 17,999 and Rs. 19,999 എന്നിങ്ങനെയാണ് വില. ഡിസംബര്‍ 7ന് ആമസോണ്‍, എംഐ.കോം, എംഐ ഹോം പോലെയുള്ള ഓണ്‍ലൈന്‍ സൈറ്റ് വഴിയും ചില തിരഞ്ഞെടുത്ത ഷോറൂമുകള്‍ വഴിയും വില്പന ആരംഭിക്കും. ആദ്യ വില്‍പ്പന പ്രമാണിച്ച് Rs. 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡോ ഇഎംഐ വഴിയോ വാങ്ങിയാല്‍ Rs. 1,000 ഡിസ്‌കൗണ്ട് കൂടെ ലഭിക്കും.

Content Highlights : Redmi Note 11T 5G Launched in India With Dual Rear Cameras, MediaTek Dimensity 810 SoC; Price and Specifications

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented