Photo: Redmi
പുതിയ റെഡ്മി നോട്ട് 11 പരമ്പര ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് ഫോണുകളും ചൈനീസ് വിപണിയില്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷമാണ് ആഗോള വിപണിയിലേക്കും ഫോണുകള്‍ എത്തിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു തത്സമയ പരിപാടിയിലൂടെയാണ് കമ്പനി ഫോണുകള്‍ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി തത്സമയ സ്ട്രീമിങും ഉണ്ടായിരുന്നു.
വില വിവരങ്ങള്‍
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി യുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 20999 രൂപ, 8 ജിബി റാം + 128 ജിബി പതിപ്പിന് 22999 രൂപ, 8 ജിബി റാം + 256 ജിബി പതിപ്പിന് 24999 രൂപ എന്നിങ്ങനെയാണ് വില. ഈ ഫോണുകൾക്ക് എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.
അതേസമയം റെഡ്മി നോട്ട് 11 പ്രോയുടെ ആറ് ജിബി + 128 ജിബി പതിപ്പിന് 17999 രൂപയും എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 19999 രൂപയും ആണ് വില.
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി മാര്‍ച്ച് 15 നും, റെഡ്മി നോട്ട് 11 പ്രോ മാര്‍ച്ച് 23 നിനും വില്‍പനയ്‌ക്കെത്തും. ആമസോണിലും, എംഐ.കോമിലും മറ്റ് റീട്ടെയില്‍ സ്‌റ്റോറുകളിലും വില്‍പനയുണ്ടാവും.
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സവിശേഷതകള്‍
6.67 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ആണ് റെഡ്മി നോട്ട് 11 പ്രോ പ്ലസിനുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ളതിനാല്‍ ഡിസ്പ്ലേ ആകര്‍ഷകവും സൂപ്പര്‍ ഫാസ്റ്റും ആക്കുന്നു. ഇന്‍പുട്ട് ലാഗ്, ആനിമേഷന്‍ ലാഗ് ഒന്നും ഇനി പ്രശ്നമാകില്ല. 1200 നിറ്റ്‌സ് തെളിച്ചവും റീഡിംഗ് മോഡ് 3.0യും ചേരുമ്പോള്‍ നേരിട്ട് സൂര്യപ്രകാശം പതിക്കുന്ന സാഹചര്യത്തിലും വായന എളുപ്പമാകും. ഡിസ്‌പ്ലേയ്ക്ക് കോണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറില്‍ എട്ട് ജിബി റാം ശേഷിയുണ്ട്. ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് 3 ജിബി മെമ്മറി കൂടി റാം ആയി ഉപയോഗിക്കാന്‍ സാധിക്കും. 256ജിബി ആണ് യുഎഫ്എസ് 2.2 സ്‌റ്റോറേജ്. 1 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.
108 എംപി പ്രധാന ക്യാമറയുള്ള ട്രിപ്പിള്‍ ക്യാമറയില്‍ ഒരു എംപി അള്‍ട്ര വൈഡ് ക്യാമറയും ഒരു മാക്രോ ക്യാമറയും ഉള്‍ക്കൊള്ളുന്നു. 16 എംപി ക്യാമറയാണ് സെല്‍ഫിയ്ക്ക് വേണ്ടിയുള്ളത്.
ക്യാമറയിലെ അള്‍ട്രാ ഹൈ റെസല്യൂഷന്‍ എച്ച്എം2 ഇമേജ് സെന്‍സര്‍, 9 ഇന്‍ 1 പിക്സല്‍ ബൈനിംഗ് ടെക്നോളജിയും ചേരുമ്പോള്‍ കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നു.
67 വാട്ട് സോണിക് ചാര്‍ജ് 3.0 വെറും 15 മിനിറ്റിനുള്ളില്‍ മുഴുവന്‍ ദിവസത്തേക്കുമുള്ള ചാര്‍ജ് ലഭ്യമാക്കും. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണുകളിലുള്ളത്..
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയിലെ അഡ്വാന്‍സ്ഡ് 5ജി മറ്റ് 5ജി സ്മാര്‍ട്ട്ഫോണുകളേക്കാള്‍ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയിലെ ലിക്വിഡ് കൂളിംഗ് ടെക്നോളജി ചൂട് കുറക്കാനുള്ള ഏറ്റവും നൂതനമായ പരിഹാരമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ശബ്ദത്തിനായി ഡ്യുവല്‍ സ്പീക്കറുകളാണ് നല്‍കിയിരിക്കുന്നത്.
റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറാണുള്ളത്. ഇത് ഫോണിന്റെ പ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കും. സ്റ്റെല്‍ത്ത് ബ്ലാക്ക്, ഫാന്റം വൈറ്റ്, മിറേജ് ബ്ലൂ നിറങ്ങളില്‍ അത് വിപണിയിലെത്തും.
റെഡ്മി നോട്ട് 11 പ്രോ
6.67 ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 360 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റ്, 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്.
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐ യുഐ 13 ആണ് റെഡ്മി നോട്ട് 11 പ്രോയിലുള്ളത്. ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ ജി96 പ്രൊസസറില്‍ എട്ട് ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് 3 ജിബി മെമ്മറി കൂടി റാം ആയി ഉപയോഗിക്കാന്‍ സാധിക്കും. 256ജിബി ആണ് യുഎഫ്എസ് 2.2 സ്‌റ്റോറേജ്. 1 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.
ക്വാഡ് ക്യാമറ സംവിധാനത്തില്‍ 108 എംപി പ്രധാന ക്യാമറയും 118 ഡിഗ്രി അള്‍ട്രാ വൈഡ്, മാക്രോ ക്യാമറ, ഡെപ്ത് ക്യാമറ എന്നിവയുമുണ്ടാവും. 16 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കുള്ളത്.
റെഡ്മി നോട്ട് 11 പ്രോ പ്ലസിലുള്ളത് പോലെ 5000 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.
സ്റ്റാര്‍ ബ്ലൂ, സ്‌റ്റെല്‍ത്ത് ബ്ലാക്ക്, ഫാന്റം വൈറ്റ് നിറങ്ങളില്‍ റെഡ്മി നോട്ട് 11 പ്രോ വിപണിയിലെത്തും.
Content Highlights: redmi note 11 pro series, smartphones, xiaomi phones
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..