Redmi 10 Power | Photo: Redmi
റെഡ്മി 9 പവര്‍ സ്മാര്‍ട്ഫോണിന്റെ പിന്‍ഗാമിയായി റെഡ്മി 10 പവര്‍ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസറില്‍ 8 ജിബി റാമോടുകൂടിയാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 6.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണിതിന്. ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്. 50 മെഗാപിക്സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനവും 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുള്ള 6000 എംഎഎച്ച് ബാറ്ററിയും ഫോണിന്റെ മുഖ്യ സവിശേഷതകളാണ്.
റെഡ്മി 10 പവറിന്റെ എട്ട് ജിബിറാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 14999 രൂപയാണ് വില. പവര്‍ ബ്ലാക്ക്, സ്പോട്ടി ഓറഞ്ച് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. വില്പന ആരംഭിക്കുന്ന തീയ്യതി കമ്പനി വ്യക്തമാക്കിയിട്ടില്ല. എംഐ.കോം, എംഐ ഹോ, ആമസോണ്‍ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഫോണ്‍ വാങ്ങാം.
റെഡ്മി 10 പവര്‍ സ്മാര്‍ട്ഫോണിനൊപ്പം റെഡ്മി 10എ സ്മാര്‍ട്ഫോണും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് പതിപ്പിന് 8499 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പിന് 9499 രൂപയും ആണ് വില.
സവിശേഷതകള്‍
6.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയില്‍ 400 നിറ്റ്സ് ഉയര്‍ന്ന ബ്രൈറ്റ്നെസ് ലഭിക്കും. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13 കസ്റ്റം യുഐ ആണ് ഫോണില്‍.
ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസറില്‍ അഡ്രിനോ 610 ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റുണ്ട്. 8 ജിബി എല്‍പിഡിഡിആര്‍4എക്സ് റാം ആണിതിന്. ഇന്റേണല്‍ മെമ്മറിയില്‍ നിന്നും 3 ജിബി കൂടി റാം ആവശ്യത്തിനായി മാറ്റിവെക്കാനുമാവും.
50 എംപി പ്രധാന സെന്‍സറും രണ്ട് എംപി പോര്‍ട്രെയ്റ്റ് സെന്‍സറും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ ക്യാമറയും അഞ്ച് എംപി സെല്‍ഫി ക്യാമറയും ആണിതിന്.
128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണിതില്‍ മൈക്രോ എസ്ഡി കാര്‍ഡ് (512 ജിബി വരെ) ഉപയോഗിക്കാനുമാവും. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, 3.5 ഹെഡ്ഫോണ് ജാക്ക് എന്നിവയുണ്ട്.
6000 എംഎഎച്ച് ബാറ്ററിയില്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ടെങ്കിലും 10 വാട്ട് ചാര്‍ജര്‍ മാത്രമേ കമ്പനി ഫോണിനൊപ്പം നല്‍കുന്നുള്ളൂ.
Content Highlights: Redmi 10 Power, 6,000mAh Battery, 8GB RAM
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..