ബെയ്ജിങ്:  റിയല്‍മിയുടെ പുതിയ പ്രീമിയം മിഡ് റേഞ്ച് സ്മാര്‍ട്‌ഫോണായ റിയല്‍മി ക്യു3ടി (Realme Q3t) പുറത്തിറക്കി. 5ജി ഫോണ്‍ ആണിത്. ചൈനീസ് വിപണിയില്‍ ഫോണിന് 2,099 യുവാനാണ് വില. ഇത് ഇന്ത്യയില്‍ ഏകദേശം 24,315 രൂപ വരും. 

144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 778ജി പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്. എട്ട് ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷന്‍ മാത്രമാണ് റിയല്‍മി ക്യു3ടിയ്ക്കുള്ളത്. രണ്ട് നിറങ്ങളിലായിരിക്കും ഫോണ്‍ എത്തുക.

6.6 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ, 1080 x 2412 പിക്‌സല്‍ റസലൂഷന്‍, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 600 nits ബ്രൈറ്റ്‌നെസ്, 90.8 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം എന്നിവ ഫോണിനുണ്ട്. 

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 2.0 ആണ് ഫോണില്‍. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിനുണ്ട്. 

48 എംപി പ്രൈമറി ക്യാമറ, രണ്ട് എംപി ഡെപ്ത് സെന്‍സര്‍, രണ്ട് എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ. സെല്‍ഫികള്‍ക്കും വീഡിയോകോളുകള്‍ക്കുമായി  16 എംപി സെല്‍ഫി ക്യാമറ എന്നിവയുണ്ട്. 

5000 എംഎഎച്ച് ബാറ്ററിയില്‍ 30 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 

Content Highlights: Realme Q3t 5G, Premium Smartphones, 5000 mAh battery