റിയല്‍മി നാര്‍സോ 50 പ്രോ 5ജി, നാര്‍സോ 50 5ജി ഫോണുകള്‍ ഇന്ത്യയില്‍


Photo: realme

റിയല്‍മിയുടെ നാര്‍സോ 50 പ്രോ 5ജി, നാര്‍സോ 50 5ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസര്‍, 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ എന്നിവയുള്ള ഫോണുകളാണിത്. നാര്‍സോ 50 5ജിയില്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും, നാര്‍സോ 50 പ്രോ 5ജിയില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയുമാണുള്ളത്. അമോലെഡ് സ്‌ക്രീനുകളാണ് ഈ ഫോണുകള്‍ക്ക്.

ഫോണുകള്‍ക്കൊപ്പം റിയല്‍മി ടെക്ക്‌ലൈഫ് വാച്ച് എസ്‌സീ 100 സ്മാര്‍ട് വാച്ചും അവതരിപ്പിച്ചു. 12 ദിവസം ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന വാച്ചില്‍ വലിയ കളര്‍ സ്‌ക്രീനുണ്ട്.

വില

റിയല്‍മി നാര്‍സോ 50 പ്രോ 5ജി യുടെ ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപയാണ് വില. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപയാണ് വില. മെയ് 26 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

അതേസമയം, റിയല്‍മി നാര്‍സോ 50 5ജിയുടെ നാല് ജിബി റാം, 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 15,999 രൂപയും നാല് ജിബി റാം/128 ജിബി പതിപ്പിന് 16,999 രൂപയും ആറ് ജിബി റാം/128 ജിബി പതിപ്പിന് 17,999 രൂപയും ആണ് വില. മെയ് 24 മുതല്‍ ഇതിന്റെ വില്‍പന ആരംഭിക്കും.

ഹൈപ്പര്‍ ബ്ലാക്ക്, ഹൈപ്പര്‍ ബ്ലൂ നിറങ്ങളിലാണ് ഫോണുകള്‍ വില്‍പനയ്‌ക്കെത്തുക.

റിയല്‍മി നാര്‍സോ 50 പ്രോ സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 920 ഒക്ടാകോര്‍ പ്രാസസറില്‍ 8 ജിബി വരെ റാമുണ്ട്. 128 ജിബി ആണ് സ്റ്റോറേജ്.

ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 48 എംപി സാംസങ് S5KGM1ST പ്രധാന സെന്‍സറും എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സറും ഒരു മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളുന്നു. 16 എംപി ആണ് സെല്‍ഫി ക്യാമറ.

ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ എന്നിവയുണ്ട്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമാണുള്ളത്.

റിയല്‍മി നാര്‍സോ 50 5ജി

6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണിതിന്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 യില്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 810 പ്രൊസസറും എആര്‍എം മാലി-ജി57 എംസി2 ഗ്രാഫ്കിസ് യൂണിറ്റുമാണ് ഫോണിന് ശക്തി പകരുന്നത്. ആറ് ജിബി വരെ റാം ഓപ്ഷനുകളുണ്ട്.

ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 48 എംപി പ്രൈമറി സെന്‍സറും, ഒരു മോണോ ക്രോം പോര്‍ട്രെയ്റ്റ് സെന്‍സറും നല്‍കിയിരിക്കുന്നു. ക്യാമറയ്‌ക്കൊപ്പം ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷുണ്ട്. 8 എംപി ആണ് സെല്‍ഫി ക്യാമറ. 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.

5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

റിയല്‍മി ടെക്ക് ലൈഫ് വാച്ച് SZ100

1.69 ഇഞ്ച് എച്ച്ഡി സ്‌ക്രീനുള്ള വാച്ചില്‍ ചര്‍മത്തിന്റെ ചൂട് അറിയാനുള്ള സെന്‍സറുകളുണ്ട്. 12 ദിവസം വരെ ഇതില്‍ ചാര്‍ജ് കിട്ടും. വാച്ചിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2,499 രൂപയാണ് ഇതിന് വില. മെയ് 22 മുതല്‍ ആമസോണിലൂടെ ഇതിന്റ വില്‍പന ആരംഭിക്കും.

Content Highlights: Realme Narzo 50 Pro 5G, Narzo 50 5G Launched in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented