realme narzo 50 | Photo: realme
റിയല്‍മി നാര്‍സോ 50 ഇന്ത്യയില്‍ ആദ്യമായി വില്പനയ്ക്കെത്തുന്നു. മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫോണിന്റെ വില്പന ആരംഭിക്കും. മിഡ് റേഞ്ച് വിഭാഗത്തില്‍ പെടുന്ന ഈ ഫോണില്‍ മീഡിയാ ടെക് ഹീലിയോ ജി96 പ്രൊസസറാണുള്ളത്. 6.6 ഇഞ്ച് ഐപിസ് എല്‍സിഡി ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 600 നിറ്റ്സ് ഉയര്‍ന്ന ബ്രൈറ്റ്നെസ് ലഭിക്കും. ഇതിലെ ഡൈനാമിക് റാം എക്സ്പാന്ഷന് ഉപയോഗിച്ച് ഇന്റേണല്‍ സ്റ്റോറേജ് റാം ആക്കി മാറ്റാന്‍ സാധിക്കും.
റിയല്‍മി നാര്‍സോ 50യുടെ ജിബി+64ജിബി സ്റ്റോറേജ് മോഡലിന് 12999 രൂപയും 6ജിബി+ 128 ജിബി മോഡലിന് 15499 രൂപയും ആണ് വില. സ്പീഡ് ബ്ലാക്ക്, സ്പീഡ് ബ്ലൂ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും. ആമസോണിലാണ് വില്പന. കമ്പനിയുടെ ഓണ്‍ലൈന്‍ വെബ്സൈറ്റില്‍ നിന്നും ഫോണ്‍ വാങ്ങാം.
സവിശേഷതകള്‍
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 2.0 ആണ് ഫോണിലുള്ളത്. 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080 x 2400 പിക്സല്‍) ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ ആണ്, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്.
മീഡിയാ ടെക് ഹീലിയോ ജി96 പ്രൈസസറില് ആറ് ജിബി വരെ റാം ഓപ്ഷനുണ്ട്. ഡൈനാമിക് റാം എക്സ്പാന്ഷന് സംവിധാനവും ലഭ്യമാണ്. 11 ജിബി വരെ ഇതുവഴി റാമിന് വേണ്ടി ഉപയോഗിക്കാനാവും.
ഫോണിലെ ട്രിപ്പിള്‍ ക്യാമറില്‍ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുണ്ട്. രണ്ട് മെഗാപിക്സല്‍ മാക്രോ പോര്‍ട്രെയ്റ്റ് ക്യാമറയും റണ്ട് മെഗാപിക്സല്‍ മാക്രോ കാമറയും ഒപ്പമുണ്ട്. 16 എംപി ആണ് സെല്‍ഫി ക്യാമറ.
128 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഇതില്‍ ഉപയോഗിക്കാം. 4ജി ഫോണ്‍ ആണിത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ്ചാര്‍ജിങ് സൗകര്യമുണ്ട്.
Content Highlights: realme narzo, narzo 50 in india, realme narzo 50 price, specifications, under 16000, midrange
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..