റിയൽമി ജി.ടി നിയോ 3 | PHOTO : REALME
അടുത്ത മാസത്തോടെ ആഗോളതലത്തില്‍ റിലീസിനൊരുങ്ങുകയാണ് റിയല്‍മി ജിടി നിയോ 5. ചൈനയില്‍ ഫെബ്രുവരിയോടെ എത്തുന്ന ഫോണ്‍ മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയിലുമെത്തുമെന്നാണ് വിവരങ്ങള്‍.
240 W ന്റെ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജര്‍ എന്ന അഭ്യൂഹങ്ങളാണ് ഫോണിനായി കാത്തിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴിതാ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുകയാണ്.
റിയല്‍മി ജി.ടി നിയോ 3 യുടെ പിന്‍ഗാമിയായിട്ട് എത്തുന്ന നിയോ 5 ന്റെ വ്യത്യസ്ത ബാറ്ററി കപ്പാസിറ്റിയുള്ള രണ്ട് വേരിയന്റുകള്‍ പുറത്തിറങ്ങുമെന്നാണ് സൂചനകള്‍. 240 W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,450 mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റും 150W ന്റെ ഫാസ്റ്റ് ചാര്‍ജിങ്ങും 4,850 mAh ബാറ്ററി കപ്പാസിറ്റിയുള്ള വേരിയന്റുമാകും വിപണിയിലെത്തുകയെന്നാണ് വിവരങ്ങള്‍.
ഗെയിമിങ്ങിന് പ്രാധാന്യം നല്‍കിക്കൊണ്ട് പുറത്തിറക്കിയ റിയല്‍മി ജി.ടി നിയോ 3 വിപണിയിലെത്തിയത് 120 HZ ന്റെ ഡിസ്പ്ലെയുമായാണ്. മീഡിയടെക്ക് പ്രോസസറുമായി എത്തിയ ഈ ഫോണ്‍ വ്യത്യസ്ത ബാറ്ററി കപ്പാസിറ്റിയുള്ള രണ്ട് വേരിയന്റുകള്‍ പുറത്തിറക്കിയിരുന്നു.
നിയോ 5 ന്റെ രണ്ട് വേരിയന്റുകളും 6.74 ഇഞ്ചിന്റെ അമോലെഡ് ഡിസ്പ്ലെയുമായാകും എത്തുക. സ്നാപ്പ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്സെറ്റാകും കരുത്ത് പകരുക. 50 മെഗാ പിക്സലിന്റെ പ്രൈമറി ക്യാമറയും എട്ട് മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ക്യാമറ സെന്‍സറും രണ്ട് മെഗാ പിക്സലിന്റെ ക്യാമറയും ഉള്‍പ്പടെയുള്ള ട്രിപ്പിള്‍ ക്യാമറ യൂണിറ്റാകും ഫോണിലുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: realme gt neo 5 will launch soon globally
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..