റിയല്‍മി ജിടി നിയോ 2 ഇന്ത്യയില്‍ വില്‍പന ആരംഭിച്ചു. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്കാണ് ഇന്ന് ഫോണ്‍ വാങ്ങാന്‍ സാധിക്കുക. മറ്റുള്ളവര്‍ക്ക് ഇന്ന് രാത്രി 12 മണിക്ക് ശേഷം ഫോണ്‍ വാങ്ങാന്‍ സാധിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 പ്രൊസസറില്‍  12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്. ഇ4 അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 

റിയല്‍മി ജിടി നിയോ 2 ന്റെ എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 31,999 രൂപയാണ് വില. 12 ജിബി റാം, 256 ജിബി സ്‌റ്റോറേജ് മോഡലിന് 32,999 രൂപയാണ് വില. നിയോ ബ്ലാക്ക്, നിയോ ബ്ലൂ, നിയോ ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. 

റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ വാങ്ങാം. 1094 രൂപയില്‍ തുടങ്ങുന്ന ഇ,എം,ഐ, ഓഫറുകള്‍ ലഭ്യമാണ്. 

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യു,ഐ, 2.0 ആണ് ഫോണില്‍.  6.62 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് സാംസങ് ഇ4 ഡിസ്‌പ്ലേയില്‍ എച്ച്ഡിആര്‍ 10 പിന്തുണയുണ്ട്. 

12 ജിബി വരെ യാണ് റാം ശേഷി. ഫോണിന്റെ ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് പ്രയോജനപ്പെടുത്തി ഏഴ് ജിബി വരെ വെര്‍ച്വല്‍ മെമ്മറി കൂട്ടിച്ചേര്‍ത്ത് ഫോണിന്റെ പ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കാനാവും. 256 ജിബി വരെയുള്ള യുഎഫ്എസ് 3.1 സ്റ്റോറേജാണ് ഫോണിന്.

60 മെഗാപിക്‌സല്‍ പ്രധാന സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണിതിന്. എട്ട് ജിബി അള്‍ട്രാവൈഡ് ലെന്‍സ്, 20 എംപി മാക്രോ ഷൂട്ടര്‍, എന്നിവയാണ് ഇതിലുള്ളത്. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. 

5ജി, 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഫോണിലുണ്ട്. 5000 എംഎഎച്ചിന്റേതാണ് ബാറ്ററി. 65 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്.