Photo: Realme
റിയല്‍മി ജിടി2, റിയല്‍മി ജിടി 2 പ്രോ സ്മാര്‍ട്ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസര്‍, 2കെ റസലൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുമുള്ള എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്പ്ലേ, 50 എംപി ട്രിപ്പിള്‍ ക്യാമറ പോലുള്ള മുന്‍നിര സൗകര്യങ്ങളോടുകൂടിയാണ് റിയല്‍മി ജിടി 2 പ്രോ അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം റിയല്‍മി ജിടി 2-ല്‍ സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസര്‍, ഫുള്‍എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, 50 എംപി ട്രിപ്പിള്‍ ക്യാമറ എന്നിവയാണുള്ളത്. രണ്ട് ഫോണുകളിലും ആന്‍ഡ്രോയിഡ് 12 ഓഎസ് അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 ആണുള്ളത്.
ചൈനയില്‍ 2699 യുവാന്‍ ആണ് റിയല്‍മി ജിടി 2 ന്റെ എട്ട് ജിബി റാം, 128 ജിബി പതിപ്പിന് വില. ഇത് ഏകദേശം 31,700 രൂപ വരും. റിയല്‍മി ജിടി 2 8 ജിബി റാം, 256 ജിബി പതിപ്പിന് 2899 യുവാന്‍ (33,838 രൂപ ) ആണ് വില. അതുപോലെ 12 ജിബി റാം, 256 ജിബി പതിപ്പിന് 3199 യുവാന്‍ (37,400 രൂപ) ആണ് വില. പേപ്പര്‍ ഗ്രീന്‍, പേപ്പര്‍ വൈറ്റ്, സ്റ്റീല്‍ ബ്ലാക്ക്, ടൈറ്റാനിയം ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളാണ് റിയല്‍മി ജിടി 2 നുള്ളത്.
അതേസമയം റിയല്‍മി ജിടി 2 പ്രോയുടെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 2899 യുവാന്‍ (33838 രൂപ ), ഇതിന്റെ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷന് 4199 യുവാന്‍ (49013 രൂപ), 12 ജിബി റാം, 256 ജിബി പതിപ്പിന് 4299 യുവാന്‍ (50180 രൂപ), 12 ജിബി റാം 512 ജിബി പതിപ്പിന് 4799 യുവാന്‍ ( 56300 രൂപ ) എന്നിങ്ങനെ ആണ് വില. പേപ്പര്‍ ഗ്രീന്‍, പേപ്പര്‍ വൈറ്റ്, സ്റ്റീല്‍ ബ്ലാക്ക്, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.
റിയല്‍മി ജിടി നിയോ 2 എന്ന പേരില്‍ ഒരു സ്പെഷ്യല്‍ എഡിഷനും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 2999 യുവാന്‍ (35000 രൂപ) ആണ് വില.
റിയല്‍മി ജിടി 2 സൗകര്യങ്ങള്‍
റിയല്‍മി ജിടി 2 ഫോണില്‍ 6.62 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇ4 അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 12 ജിബി വരെ റാം ഓപ്ഷനുകളും 256 ജിബി വരെ സ്റ്റോറേജും ലഭിക്കും. കമ്പനിയുടെ പുതിയ ഹീറ്റ് ഡിസിപ്പേഷന്‍ സാങ്കേതിക വിദ്യയും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ കൂളിങ് സംവിധാനത്തോടും കൂടിയാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇതിലെ ട്രിപ്പിള്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്സ് 776 സെന്‍സര്‍ പ്രധാന സെന്‍സര്‍. എട്ട് എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, രണ്ട് എംപി മാക്രോ ക്യാമറ എന്നിവയാണുള്ളത്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറ നല്കിയിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയില്‍ 65 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആണിതില്‍.
റിയല്‍മി ജിടി പ്രോ സവിശേഷതകള്‍
6.7 ഇഞ്ച് 2കെ (1440 x 3216 പിക്സല്‍) എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. 5,000,000:1 കോണ്ട്രാസ്റ്റ് റേഷ്യോയും 1400 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള സ്ക്രീനിന് ഡിസ്പ്ലേ മേറ്റിന്റെ എ പ്ലസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.
ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ വണ്‍ പ്രൊസസറാണി റിയല്‍മി ജിടി 2 പ്രോയിലുള്ളത്. 12 ജിബി വരെ റാം ശേഷിയും 512 ജിബി വരെ സ്റ്റോറേജും ലഭിക്കും. കമ്പനിയുടെ ജിടി മോഡത്തിന്റെ പിന്‍ബലത്തില്‍ മെച്ചപ്പെട്ട ഗെയിം കളിയ്ക്ക് വേണ്ടിയുള്ള എഐ ഫ്രെയിം സ്രറ്റെബിലൈസേഷന് 2.0 ഉം, കുറഞ്ഞ ജിപിയു ഊര്‍ജ ഉപഭോഗവും സാധ്യമാവും. 5000 എംഎഎച്ച് ബാറ്ററിയാണിതില്‍. 65 വാട്ട് അതിവേഗ ചാര്‍ജിങ് ഫണ്ട്.
Content Highlights: Realme GT 2, GT 2 Pro With Snapdragon chipsets, Triple Cameras Launched
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..